ന്യൂഡൽഹി: ഇവിഎമ്മിൽ കൃത്രിമം കാട്ടിയതായോ കൃത്രിമം കാട്ടിയതായോ തെളിയിക്കാൻ എന്റെ പക്കൽ തെളിവില്ല. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് സംശയമൊന്നുമില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം.
ഇവിഎം ഹാക്കിംഗ് ആരോപണങ്ങളെ കുറിച്ച് ഡൽഹിയിൽ സംസാരിക്കവെയാണ് കാർത്തി ചിദംബരം നിലപാട് വ്യക്തമാക്കിയത്. 2004 മുതൽ ഞാൻ ഇവിഎം ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പിലാണ് പങ്കെടുക്കുന്നത്. വ്യക്തിപരമായി എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.അദ്ദേഹം പറഞ്ഞു
“ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നോ ശ്രമിച്ചെന്നോ തെളിയിക്കാൻ എന്റെ പക്കൽ തെളിവില്ല. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് യാതൊരു സംശയവുമില്ല. ഇവിഎമ്മുകളെ കുറിച്ച് അങ്ങനെ സംശയമുണ്ടെങ്കിൽ സംശയമുള്ളവർ തന്നെ പറയണം. കാരണം ഇവിഎം ഉപയോഗിച്ച തിരഞ്ഞെടുപ്പിലാണ് ഞാൻ വിജയിച്ചത് . ഇവിഎമ്മിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായ ഡാറ്റ ഉപയോഗിച്ച് തെളിയിക്കപ്പെടാത്തിടത്തോളം എന്റെ കാഴ്ചപ്പാട് മാറ്റാൻ ഞാൻ തയ്യാറല്ല.. എന്റെ പാർട്ടിയിലെ പലർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അത് യഥാർത്ഥത്തിൽ വിശദീകരിക്കേണ്ടത് അവരാണ്” കാർത്തി കൂട്ടിച്ചേർത്തു
ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ ഇവിഎം ഉപയോഗിക്കുന്നതിനെ കാർത്തി ന്യായീകരിക്കുന്നത് ഇതാദ്യമല്ല. ഇവിഎം സംവിധാനത്തെ “ശക്തവും കൃത്യവും ആശ്രയയോഗ്യവും”എന്ന് 2020-ൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പരാമർശിച്ചിരുന്നു.
മഹാരാഷ്‌ട്ര അസ്സെംബ്ലി തെരെഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനേറ്റ ദയനീയ പരാജയത്തെ തുടർന്ന് ഇ വി എമ്മിനെതിരെ രമേശ് ചെന്നിത്തലയും, കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയും രംഗത്ത് വന്നിരുന്നു.















