ശമ്പളം പോരെന്നല്ല, കിട്ടുന്നത് എങ്ങനെ പോകുന്നുവെന്നാണ് പറഞ്ഞത്; ഇന്നോവയുടെ മൈലേജ് അറിയാമല്ലോ? നല്ലൊരു തുക ഡീസലിനാകും; സങ്കട കുറിപ്പുമായി രമ്യാഹരിദാസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ശമ്പളം പോരെന്നല്ല, കിട്ടുന്നത് എങ്ങനെ പോകുന്നുവെന്നാണ് പറഞ്ഞത്; ഇന്നോവയുടെ മൈലേജ് അറിയാമല്ലോ? നല്ലൊരു തുക ഡീസലിനാകും; സങ്കട കുറിപ്പുമായി രമ്യാഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 03:34 pm IST
FacebookTwitterWhatsAppTelegram

ചേലക്കരയിലെ വമ്പൻ തോൽവിക്ക് പിന്നാലെ സങ്കട കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രമ്യാഹരിദാസ്. തോൽവിയിൽ അതിയായ ദുഃഖവും നിരാശയുമുണ്ടെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. എനിക്ക് ശമ്പളം പോരാ എന്നല്ല ഞാൻ പറഞ്ഞത്. കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചാണെന്നും രമ്യ വ്യഖ്യാനിക്കുന്നു. മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമത്തെ പിന്തുണച്ചതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും രമ്യ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറപ്പിന്റെ പൂർണ രൂപം

ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി.
പ്രചരണ രംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.
ആലത്തൂർ ലോകസഭ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ നമ്മൾ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ,നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു.
ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു ഞാനടക്കം നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുമ്പ് തന്നെ നമുക്ക് ചേലക്കരയുടെ കണക്കുകൾ കൃത്യമായി അറിയാം. എല്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് കൃത്യമായ മുൻതൂക്കവും സംഘടനാ സംവിധാനവും ഉള്ള ഒരു മണ്ഡലമാണ് ചേലക്കര. അവിടെ കടന്നു കയറണമെങ്കിൽ പ്രത്യേകിച്ച് ഒരു ഉപതിരഞ്ഞെടുപ്പിൽ ഭരിക്കുന്ന സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഈ സമയത്ത് കഠിനമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണ സഹായങ്ങളും ചേലക്കരയിൽ എത്ര ശക്തിയായി പ്രവർത്തിച്ചു എന്നതും നമ്മൾ കണ്ടതല്ലേ
എന്നിട്ടും,ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ 2021ലെ നിയമസഭ തെരെഞ്ഞെടുപ്പിലെ 40000 ഓളം വരുന്ന ഭൂരിപക്ഷം 12000 വോട്ടുകളിലേക്ക് കുറയ്‌ക്കാൻ നമുക്ക് സാധിച്ചു. അത്തരം ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ പ്രവർത്തനമല്ല എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തൽ. തോൽവിയിൽ വ്യക്തിപരമായി എനിക്ക് അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച ഒരു വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുമുണ്ട്.പക്ഷേ അതിജീവിച്ചല്ലേ പറ്റൂ.ഇതൊരു ജനാധിപത്യരാജ്യമല്ലേ..
കൂടുതൽ ശക്തിപ്പെടുത്തിയും വ്യക്തിപരമായി പോരായ്മകൾ ഉണ്ടെങ്കിൽ അത് നികത്തിയും നമുക്കു മുന്നോട്ടു പോകണം. കാലം കടന്നുപോകുമ്പോൾ ചേലക്കര അടക്കമുള്ള എല്ലാ കുത്തക മണ്ഡലങ്ങളും ഒരിക്കൽ നമ്മൾ പിടിച്ചടക്കും.
ഈ തിരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങളിൽ കൂടി മറുപടി വേണമെന്ന് തോന്നി.
ഒന്ന്.
ഞാൻ മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നു എന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാൻ എന്റെ നിലപാട് ഒരിക്കൽ വ്യക്തമാക്കിയതാണ്. ഒരു ഓൺലൈൻ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്‌ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്‌ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല.
എന്റെ പ്രിയപ്പെട്ട എന്നെ സ്നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ ഞാൻ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്.
രണ്ട്.
മറ്റൊരു പ്രധാനപ്പെട്ട ആരോപണമായി സമൂഹമാധ്യമങ്ങളിൽ എനിക്ക് നേരിടേണ്ടി വരുന്നത് എം.പി ആയപ്പോൾ എന്റെ ശമ്പളത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണ്. എനിക്ക് ശമ്പളം പോരാ എന്നല്ല ഞാൻ പറഞ്ഞത്. കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചാണ്. എം.പി ആയതിനു ശേഷം ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാൻ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. ശമ്പളവും അലവൻസുമായി ലഭിക്കുന്ന
1,87,096/- രൂപയിൽ നിന്ന് ഒരു രൂപ പോലും കൊടുക്കാതെ വായ്പയായി വാങ്ങിയ എന്റെ വാഹനത്തിന്റെ അടവ് പോകേണ്ടിയിരുന്നു.മിക്ക ദിവസവും എത്ര കിലോമീറ്റർ സഞ്ചരിക്കണം(ഇന്നോവയുടെ മൈലേജ് അറിയാമല്ലോ) നല്ലൊരു തുക ഡീസലിനായി മാറ്റിവെക്കണം,മെയിന്റനെൻസ് ഇതിനു പുറമേ ആണ്. ഗവൺമെന്റ് തരുന്ന ഒരു സ്റ്റാഫിനെ കൊണ്ട് മാത്രം രണ്ട് ജില്ലകളിലായി 7 നിയോജകമണ്ഡലങ്ങളിലുളള ആലത്തൂർ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയില്ലെന്ന് ഊഹിക്കാമല്ലോ.അതിനായിവെച്ച സ്റ്റാഫുകളുടെ ശമ്പളവും ഓഫീസ് വാടകയും ഇതിൽ നിന്ന് കണ്ടെത്തണം, ഡൽഹിയിലെ ഒരു സ്റ്റാഫിന്റെ ശമ്പളം ഇതിന് പുറമേ കൊടുക്കണം.ഡൽഹിയിലെ വീടിന്റെ ചാർജുകൾ. ആലത്തൂരിൽ വീട് വാടകക്കെടുത്ത് താമസിക്കുന്ന എന്റെ വീട്ടു വാടക. എല്ലാം കൂടി ബുദ്ധിമുട്ടാണെന്നാണ് ഞാൻ പറഞ്ഞുള്ളൂ പട്ടിണിയാണെന്ന് പറഞ്ഞിട്ടില്ല.പക്ഷെ ആ അഭിമുഖത്തിന്റെ ഹെഡിങ്ങായി വന്നത് “രമ്യ ഹരിദാസ് പട്ടിണിയിൽ” എന്നാണ്.
ഒരു സമ്പാദ്യവും എന്റേതായി എനിക്കില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒരു ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്നവളാണ് ഞാൻ.സ്വന്തമായി ഒരു കുഞ്ഞു വീട് സ്വപ്നം കണ്ട് ജീവിച്ച ആളാണ്, വർഷങ്ങളോളം എടുത്താണ് അതിന്റെ പ്ലാസ്റ്റററിങ്ങ്, നിലം വിരിക്കൽ പണി പോലും ചെയ്തത്. ഒരു ആർഭാടവും ഞാനെന്റെ ജീവിതത്തിൽ അന്നും ഇന്നും കാണിച്ചിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല. ഒരു രൂപ പോലും ജനസേവനത്തിനുവേണ്ടി എടുത്തുവെക്കാൻ എനിക്ക് എന്റേതായി വരുമാനവുമില്ല.ഒരു മാസം വണ്ടി കൂടുതൽ ഓടേണ്ടി വരുമ്പോൾ പേടിയാണ്.കാരണം ഡീസലിന് നീക്കിവവെച്ച കാശ് തീരുമോ എന്ന പേടി.ഒരു രൂപ പോലും കൈയിലില്ലാത്ത ഞാനടക്കമുള്ള 3 പൊതുപ്രവർത്തകന്റെ അവസ്ഥ വിവരിച്ചതാണ് ആ അഭിമുഖത്തിൽ.വലിയ സമ്പാദ്യങ്ങൾ ഇല്ലാത്ത,വരുമാനമില്ലാത്ത ഏതൊരു പൊതുപ്രവർത്തകന്റെയും അവസ്ഥ ഇതുതന്നെയാണ്,ഏത് പാർട്ടിക്കാരൻ ആയാലും.
അത് വിവരിക്കുക മാത്രമായിരുന്നു ഞാൻ ആ ഇന്റർവ്യൂവിൽ ചെയ്തത്. അത് യാഥാർത്ഥ്യവുമാണ്.
ജനപ്രതിനിധി ആകുന്നതിന് മുമ്പ് നിലമ്പൂരിൽ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞതൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. പക്ഷേ 1,87,000 കിട്ടിയിട്ടും പട്ടിണി മാറാത്തവൾ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ട്.ജീവിതത്തിൽ അഞ്ചു രൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു.അന്ന് പലരുടേയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല,ഒരിക്കലും മറക്കുകയുമില്ല.അങ്ങനെയുള്ള ഒരുവൾക്ക് ജീവിക്കാൻ 187000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്,
പ്ലീസ്…അതെന്നെ വല്ലാതെ നോവിപ്പിക്കുന്നു..(ഇനി ഞാൻ അവതരിപ്പിച്ച കണക്കിന്റെ പേരിൽ അധിക്ഷേപം വേണ്ട.പ്ലീസ്..എന്നെ സ്നേഹിക്കുന്നവരുടെ അറിവിലേക്കായി പറഞ്ഞതാണ്.)
തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോയവരാണ് നമ്മളെല്ലാം. ലോകം മുഴുവൻ അടക്കിവാണിരുന്ന ബ്രിട്ടീഷുകാരെ നിരന്തരമായ പ്രവർത്തനത്തിലൂടെ ഇന്ത്യയുടെ മണ്ണിൽ മുട്ടുകുത്തിച്ചവരാണ് നമ്മുടെ മുൻഗാമികൾ. എല്ലാ കോട്ടകളും വീഴുന്ന ദിനങ്ങൾ വരും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നമ്മൾ പ്രവർത്തിക്കും. തിരുത്തലുകൾ വരുത്തേണ്ടത് തിരുത്തലുകൾ വരുത്തും വരുത്തിയിരിക്കും..
നമ്മൾ തിരിച്ചു വരും.
ജയ് കോൺഗ്രസ്
ജയ് യുഡിഎഫ്

“>

Tags: remya haridasFBby-pollPostlossChelakkara
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies