മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
സത്സുഹൃത്തുക്കളെ ലഭിക്കുക, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക പുരോഗതി, ദാമ്പത്യഐക്യം, ഭക്ഷണസുഖം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും. ശത്രു ദോഷം, കോടതി കേസുകളിൽ പരാജയപ്പെടുക, കുടുംബ കലഹം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബ-ഭാര്യ-സന്താന സുഖക്കുറവ് അനുഭവപ്പെടും. ഉറക്കകുറവ് അനുഭവപ്പെടുകയും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് വരാം .
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബസൗഖ്യം, വ്യവഹാരങ്ങളിൽ വിജയം, ധനനേട്ടം, ശത്രുഹാനി, സ്ത്രീസുഖം, തൊഴിൽ വിജയം എന്നിവ ലഭിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
മാനസിക ബുദ്ധിമുട്ടുകൾ, തൊഴിൽ ക്ലേശങ്ങൾ, രോഗാദി ദുരിതം, ഭാര്യാഭത്തൃ-സന്താനങ്ങളുമായി കലഹം അഭിപ്രായ വ്യത്യാസം, ധനനഷ്ട്ടം, അപമാനം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കർമ്മ മേഖലയിൽ അർഹിക്കുന്ന രീതിയിൽ ഉന്നത പദവി അലങ്കരിക്കുവാനുള്ള ഭാഗ്യം, ബിസിനസ്സിൽ പുരോഗതി, ധനലാഭം, കാര്യവിജയം, ശരീര സുഖം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
അന്യദേശവാസം അല്ലെങ്കിൽ ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും തൃപ്‌തി ഉണ്ടാകാത്ത അവസ്ഥ സംജാതമാകും. ശരീര ശോഷണം ഉണ്ടാകുവാൻ ഇടയാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രസുഖം എന്നിവ ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ആരോഗ്യവർദ്ധനവ്, നിദ്രാസുഖം, ഭാഗ്യനുഭവങ്ങൾ, ഭക്ഷണസുഖം എന്നിവ ലഭിക്കും. വളരെ കാലമായി അനുഭവിച്ചിരുന്ന അപവാദ പ്രചാരണങ്ങൾക്ക് ശമനം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അന്യസ്ത്രീ ബന്ധം മൂലം കുടുംബത്തിൽ സ്വസ്ഥതയും മനഃസമാധാന കുറവും അനുഭവപ്പെടും. ശരീര ശോഷണം, രോഗാദി ദുരിതം എന്നിവ അനുഭവപ്പെടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സാമ്പത്തികക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂഷ്മതയും ഇല്ലെങ്കിൽ ചതി വരുവാൻ സാധ്യത ഉണ്ട്. വ്യവഹാര പരാജയം, ശത്രുക്കളെ കൊണ്ട് ഉപദ്രവം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ശത്രുക്കളുടെ മേൽ വിജയം, ഉന്നതസ്ഥാനലബ്ധി, സ്ത്രീസുഖം, വാഹനഭാഗ്യം എന്നിവ ലഭിക്കും. ശരീര ചൈതന്യം വർദ്ധിക്കുകയും ഈശ്വരവിശ്വാസം കൂടുകയും ചെയ്യും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)