തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണോ വിവാഹിതരാകുമോ എന്ന ചർച്ചകളിലാണ് ആരാധകർ. ഇതിന് വഴിമരുന്നിട്ട് താരങ്ങൾ ചില ഫോട്ടോയും ദൃശ്യങ്ങളും പുറത്തുവിടാറുണ്ട്. എന്നാൽ ഇരുവരും ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടുമില്ല. നേരത്തെ നടൻ രക്ഷിത് ഷെട്ടിയുമായി വിവാഹ നിശ്ചയം നടത്തിയ താരമാണ് രശ്മിക. പിന്നീട് ഇത് മുടങ്ങിപ്പോവുകയായിരുന്നു. ഇതിന് ശേഷമാണ് രശ്മികയുടെ പേര് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കേൾക്കാൻ തുടങ്ങിയത്.
എന്നാൽ പുഷ്പ 2 വിന്റെ ചെന്നൈയിലെ ഓഡിയോ ലോഞ്ചിനിടെ അഭ്യൂഹം ശരിവയ്‌ക്കുന്ന തരത്തിൽ രശ്മിക മന്ദാന പ്രതികരണം നടത്തിയതാണ് ഏവരെയും ഞെട്ടിച്ചത്. വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമ മേഖലയിൽ നിന്നാണോ അതോ പുറത്തു നിന്നുള്ള ആളാണോ എന്നായിരുന്നു അവതാരകയുടെ ചേദ്യം.
അതിനെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നായിരുന്നു രശ്മികയുടെ മറുപടി. ഇതോടെ അല്ലുഅർജുൻ ഉൾപ്പടെയുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു. നിങ്ങൾക്ക് അറിയേണ്ടതും ഇതേ മറുപടിയല്ലേയെന്നും നടി ചോദിച്ചു. നേരത്തെ വിജയിയും താൻ സിംഗിൾ അല്ലെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. എനിക്ക് 35 വയസുണ്ട്, ഞാൻ സിംഗിൾ ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.
Do you propose or wait for the proposal?
Would you marry someone from the film industry or not
“Everyone knows about it.”
– #RashmikaMandanna at #PushpaWildfireevent
— 𝐁𝐡𝐞𝐞𝐬𝐡𝐦𝐚 𝐓𝐚𝐥𝐤𝐬 (@BheeshmaTalks) November 24, 2024
“>















