ന്യൂഡൽഹി: കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 10 ശതമാനത്തിൽ താഴെ മാത്രമുളള പതിനേഴാമത്തെ സംസ്ഥാനമാണ് മഹാരാഷ്‌ട്രയെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇങ്ങനെ തുടരുകയാണെങ്കിൽ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തള്ളിക്കളയുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തിരിച്ചടിയെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വഞ്ചനകളുടെയും നുണയുടെയും പീടിക എന്നാണ് ജനങ്ങൾ കോൺഗ്രസിനെ വിളിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇന്ന് കോൺഗ്രസിന്റെ നുണകളുടെ കട പൂർണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, ജമ്മു കശ്മീർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ബംഗാൾ, ഡൽഹി, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പൂർണമായും തള്ളിക്കളഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. കോൺഗ്രസ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇന്ന് ഒറ്റക്കെട്ടായി നിൽക്കുകയാണ്. തരംതാണ രാഷ്‌ട്രീയമാണ് കോൺഗ്രസിന്റേത്. കോൺഗ്രസിന് ഇന്ന് വ്യക്തമായൊരു നയമോ ആശയമോ ഒന്നും തന്നെയില്ലെന്നും ധർമേന്ദ്ര പ്രധാൻ തുറന്നടിച്ചു.