കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ സർജനെതിരെയാണ് പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയത്. മെഡിക്കൽ കോളേജിലെ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
ഒരു മാസം മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സർജന്റെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ജൂനിയർ ഡോക്ടർ പരാതിയിൽ ആരോപിക്കുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡോ. സെർബിൻ മുഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇതിനുപിന്നാലെ പാരിപ്പള്ളി പൊലീസിനും വനിതാ ഡോക്ടർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സർജനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി സെർബിൻ മുഹമ്മദ് ഒളിവിലാണ്.