ന്യൂഡൽഹി: റീൽസുണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. നാഷണൽ കാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) ആണ് കോണ്ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. നമോ ഭാരത് ട്രെയിനുകളെയും ആർആർടിഎസ് സ്റ്റേഷനുകളെയും കാമറയിൽ പകർത്തി ക്രിയേറ്റീവ് വീഡിയോ റീലുകളുടെ രൂപത്തിൽ നിർമ്മിക്കുന്നവർക്കാണ് സമ്മാനം. ഏറ്റവും മികച്ച റീൽസ് തയ്യാറാക്കുന്ന ക്രിയേറ്റർക്ക് 1.5 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കും.
ഹൈ-സ്പീഡ് നമോ ഭാരത് ട്രെയിനുകളും ആധുനിക RRTS സ്റ്റേഷനുകളുമാണ് റീൽസിന്റെ ഉള്ളടക്കമാകേണ്ടത്. 1-3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കണം. നമോഭാരത് ട്രെയിനുകളുടെ നൂതന സവിശേഷതകൾ എടുത്തുകാണിക്കുന്നതാകണം റീൽസുകൾ. കാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. NCRTCയുടെ പ്ലാറ്റ്ഫോമിലാണ് വീഡിയോ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി NCRTCയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
അപ്പോൾ ഇൻസ്റ്റഗ്രാമിൽ റീൽസുകൾ കണ്ടിരിക്കുന്നവർ ഇനി സമയം പാഴാക്കേണ്ട, നിങ്ങളുടെ കാമറയെടുത്ത് നേരെ വിട്ടോളൂ..