തൃശൂർ ; കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. സംഘാടകനായി സഹകരിക്കുന്ന എല്ലാ സംഘടനകളിൽനിന്നും കെ സച്ചിദാനന്ദൻ സ്ഥാനമൊഴിയുകയാണ്.ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ പ്രസാധകർ ഏൽപ്പിച്ചിരിക്കുന്ന എല്ലാ എഡിറ്റിങ് ജോലികളിൽനിന്നും ഒഴിയുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
‘ ഭൂമിയിൽ ഇനി എനിക്ക് വളരെ കുറച്ച് സമയമേയുള്ളൂ. മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു. കൂടുതൽ സമയം ലാപ്ടോപ്പിൽ ചെലവഴിക്കേണ്ടതായുണ്ട്. സംഘാടനകനായുള്ള എല്ലാ സംഘടനകളിൽ നിന്നും ഒഴിയുകയാണ്.അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി… ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ പ്രസാധകർ ഏൽപ്പിച്ചിരിക്കുന്ന എല്ലാ എഡിറ്റിങ് ജോലികളിൽനിന്നും ഞാൻ ഒഴിയുന്നു.‘ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.















