യുഎഇയിലെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്ണള സ്വീകരണം. ദക്ഷിണ അറേബ്യയുടെ അപ്പലസ്തൊലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി, വികാരി ജനറൽ ഫാ. പി.എം.പീറ്റർ, ഫാ. ഡെറിക് ഡിസൂസ, ഫാ. ജോബി തുടങ്ങിയവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഫാ. ഫ്രാൻസിസ് ഇലവത്തുങ്കൽ, ഫാ.മാത്യു തുരുത്തിപ്പള്ളി എന്നിവരും മേജർ ആർച്ച് ബിഷപ്പിനെ അനുഗമിക്കുന്നുണ്ട്. 29-ന് ദുബായ് മെയ്ദാൻ ഹോട്ടലിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മിഡിൽ ഈസ്റ്റ് കോൺഫറൻസിൽ മാർ റാഫേൽ തട്ടിലിൽ പങ്കെടുക്കും. 30-ന് ദുബായ് സെന്റ്. മേരീസ് ദേവാലയത്തിലെ സിറോ മലബാർ ദിനാഘോഷത്തിലും അദ്ദേഹം മുഖ്യാതിഥിയാകും.













