കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ നേതൃത്വത്തിന്റെ പരാതിയിലാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ് എന്നിവർക്കതിരെയായിരുന്നു പോസ്റ്റർ. കോഴിക്കോട് നഗരത്തിലെ വിവിധ ഇടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.















