തൃശൂർ : പടിഞ്ഞാറ് അറബിക്കടൽ എന്ന് ചൊല്ലി പഠിച്ചത് ഇനി മാറ്റി പഠിക്കേണ്ടി വന്നേക്കും .സംസ്ഥാനത്തെ അഞ്ചാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകം അനുസരിച്ച് അറബിക്കടൽ ഇങ്ങ് കിഴക്കാണ് , ബംഗാൾ ഉൾക്കടൽ പടിഞ്ഞാറും .സംസ്ഥാന പാഠപുസ്തക സമിതി ഈവർഷം പുറത്തിറക്കിയ പുസ്തകത്തിലാണു ‘കിഴക്കും പടിഞ്ഞാറും’ തിരിച്ചിട്ടിരിക്കുന്നത്.
സാമൂഹികശാസ്ത്രം പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലാണ് അറബിക്കടൽ പോലും അറിയാതെ അതിന്റെ ദിശ മാറിയത് . ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിലും ദിക്കുകൾ തലതിരിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞവർഷം നാലാം ക്ലാസ് വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ മഹാകവി കുമാരനാശാന്റെ ജനനവർഷവും തെറ്റായി പ്രസിദ്ധീകരിച്ചതു വിവാദങ്ങൾക്കിടയാക്കിയിരുന്നു.















