മഹാവികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാകുന്നു; തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമെന്ന് ഉദ്ധവ് പക്ഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാവികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാകുന്നു; തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമെന്ന് ഉദ്ധവ് പക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 09:58 am IST
FacebookTwitterWhatsAppTelegram

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് ശിവസേന(ഉദ്ധവ്പക്ഷം) നേതാവായ അംബാദാസ് ദൻവെ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകൾ കിട്ടിയപ്പോൾ കോൺഗ്രസിന് അമിത ആത്മവിശ്വാസമായെന്നും, ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തിയിരുന്നുവെങ്കിൽ മഹാവികാസ് അഘാഡിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമായിരുന്നു എന്നും അംബാദാസ് ദൻവെ പറഞ്ഞു.

” ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിന് അമിത ആത്മവിശ്വാസമായിരുന്നു. ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്‌ട്ര ഇവിടെ എല്ലാം കോൺഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നു. ജാർഖണ്ഡിൽ ജെഎംഎം അവരുടെ ശക്തി വച്ച് മുന്നോട്ട് പോയി. ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നിട്ട് കൂടി ഹരിയാനയിൽ കോൺഗ്രസിന് അത് മുതലാക്കാനായില്ല. അവിടെ ബിജെപി തുടർച്ചയായ മൂന്നാം വിജയം നേടി. ജമ്മു കശ്മീരിൽ ജമ്മു മേഖല ബിജെപി തൂത്തുവാരി. അവിടെയും നേട്ടമുണ്ടാക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചു.

പല സീറ്റുകളും അവർക്ക് വിജയ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടത്. സംഭാജി നഗർ സീറ്റിൽ അവർക്ക് വെറും 5500 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നന്നായി പ്രവർത്തിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞയ്‌ക്ക് ഇടേണ്ട വസ്ത്രം തുന്നുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുൻപ് തന്നെ ചില കോൺഗ്രസ് നേതാക്കൾ മന്ത്രിസ്ഥാനത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നു.

പത്തോളം നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അവിടെ ഉണ്ടായിരുന്നത്. ഒരുപക്ഷേ മഹാവികാസ് അഘാഡി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയിരുന്നുവെങ്കിൽ വലിയൊരു ശതമാനം വോട്ടുകൾ കൂടി സമാഹരിക്കാമായിരുന്നു. 2019 മുതൽ 2022 വരെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉദ്ധവ് നടത്തിയ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് താത്പര്യം ഉണ്ടായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കണമെന്ന വികാരം പാർട്ടിയിലെ വലിയൊരു ശതമാനത്തിനും ഉണ്ടെന്നും” ദൻവെ പറയുന്നു.

Tags: Uddhav Sena leaderCongress's 'overconfidenceMaharashtra routLok Sabha polls
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies