വാണിയമ്പാടി: തമിഴ്‌നാട്ടിലെ വാണിയമ്പാടിക്ക് സമീപം 250 വർഷം പഴക്കമുള്ള പുരാതന രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി. ചെട്ടിയപ്പന്നൂരിനടുത്ത് വന്നിയ അടികളർ നഗറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ ഏഴിൽ അമ്മയാരുടെ വീട്ടിൽ നിന്നാണ് കൈയെഴുത്തുപ്രതികൾ കണ്ടെടുത്തത് .വെല്ലൂർ ജില്ലയിലെ തിരുപ്പത്തൂരിലെ സേക്രഡ് ഹാർട്ട് കോളേജിലെ തമിഴ് പ്രൊഫസർ ഡോ.കെ.മോഹൻഗാന്ധി, സിദ്ധ ഡോക്ടർ കനിനിലം മുനുസാമി, ഡോ.കാമിനി എന്നിവരടങ്ങിയ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.
ഗദ്യരൂപത്തിൽ രാമായണത്തെ സൂക്ഷ്മമായി ആലേഖനം ചെയ്തിരിക്കുന്ന താളിയോലകളാണിത്.മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മോനിഷാണ് തന്റെ മുത്തശ്ശിയുടെ കൈവശമുള്ള പുരാതന കൈയെഴുത്തുപ്രതികളെക്കുറിച്ച് പ്രൊഫസർ ഗാന്ധിയെ അറിയിച്ചത്.കൈയെഴുത്തുപ്രതികൾക്ക് ഏകദേശം 1.36 അടി നീളവും 0.13 അടി വീതിയും ഉണ്ട്
“വീരപ്പ ഗൗണ്ടറുടെ മകൻ തമ്മ ഗൗണ്ടറുടെ ഭാര്യ നരസമ അമ്മാളാണ് ഈ പുരാണം എഴുതിയതെന്നും, ഇത് വായിക്കുന്നവർക്ക് ശ്രീരാമന്റെ അനുഗ്രഹത്തിൽ ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാകും.“ എന്ന കുറിപ്പോടേയാണ് കൈയ്യെഴുത്ത് രാമായണം അവസാനിക്കുന്നത് .കയ്യെഴുത്തുപ്രതികളിൽ പേജ് മാർക്കറായി തമിഴ് അക്കങ്ങൾ ഉൾപ്പെടുന്നു.















