പാമ്പൻ പാലത്തിന്റെ കരുത്ത് നേരിൽ കാണാം! കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; ചിത്രങ്ങൾ കാണാം...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പാമ്പൻ പാലത്തിന്റെ കരുത്ത് നേരിൽ കാണാം! കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; ചിത്രങ്ങൾ കാണാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. പുതിയ പാമ്പൻ പാലം അധികം വൈകാതെ യാത്രയ്‌ക്കായി തുറക്കും. പുതിയ പാമ്പൻ പാലത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. വേഗതയ്‌ക്കും സുരക്ഷയ്‌ക്കും പ്രാധാന്യം നൽകി കൊണ്ട് നൂതന രീതിയിൽ രൂപകൽപ്പന ചെയ്ത പാലം ആധുനിക എഞ്ചിനിയറിം​ഗ് വിസ്മയമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.പാമ്പൻ പാലം ഇന്ത്യയിലെ അഞ്ച് കടൽ പാലങ്ങളിൽ ഒന്നാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായിട്ടുള്ള പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഏക പാലമാണിത്.

വ്യാപാരത്തിനു വേണ്ടി ധനുഷ്കോടിയേയും ശ്രീലങ്കയേയും ബന്ധിപ്പിക്കാൻ വേണ്ടിയായിരുന്നു 1914ൽ പാക് കടലിടുക്കിനു കുറുകെയായി ബ്രിട്ടീഷുകാർ പഴയ പാലം പണിയിച്ചത്. കപ്പലുകൾ വരുമ്പോൾ തുറക്കാനും അടയ്‌ക്കാനുമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നീലിമയാർന്ന കടലിന്റെ പശ്ചാത്തലത്തിൽ ഈ പാമ്പൻ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ സൗന്ദര്യം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമേശ്വരത്ത് എത്തിയിരുന്നു.

അതിനിടെ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിൽ ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 5 വർഷം മുമ്പ് പാമ്പൻ പാലത്തിന് നടുവിൽ ഒരു കപ്പൽ കൂട്ടിയിടിച്ചത്. ഇതുമൂലം മാസങ്ങളോളം ട്രെയിൻ ഗതാഗതം നിലച്ചു. ഈ പഴയ പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന് ശേഷം 2019 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്. അതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് പണികൾ തടസ്സപ്പെട്ടു.

പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചപ്പോൾ വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും (വെർട്ടിക്കൽ ലിഫ്റ്റ്) ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം.

4/ 🏗️ Engineering brilliance
Stretching over 2.05 km, the bridge is built at a cost of ₹535 crores by Rail Vikas Nigam Limited (RVNL). It’s designed to handle faster trains and increased traffic.
🚄 100 spans, of which 99 are 18.3m long
🚄 A 73m navigational span for marine… pic.twitter.com/PshQQNFYim

— Ashwini Vaishnaw (@AshwiniVaishnaw) November 29, 2024

550 കോടിയിലധികം രൂപ ചെലവിട്ടാണ് പുതിയ പാമ്പൻ പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തിൽ 19 മീറ്ററായിരുന്നു ക്ലിയറൻസ്. പുതിയ പാമ്പൻ പാലത്തിൽ ലിഫ്റ്റ് സ്പാൻ സംവിധാനം പൂർത്തിയാക്കിയതിന് ശേഷം ദക്ഷിണ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തിയിരുന്നു.

 

 

Tags: rameshwaramPicturesAshwani VaishnavPamban bridge
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies