ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന അവറാച്ചൻ ആൻഡ് സൺസ് എന്ന ചിത്രത്തിന് തുടക്കമായി. കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ താരങ്ങളായ ബിജു മേനോൻ, വിനയ് ഫോർട്ട്, പോളി വത്സൻ, ഗണപതി, അഖില ഭാർഗവൻ, പാർവതി ബാബു എന്നിവർ പങ്കെടുത്തു.
നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. അമൽ തമ്പിയുടെ പിതാവും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേർന്നാണ് സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചത്.
മലായള സിനിമാ പ്രേക്ഷകർക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമിക്കുന്ന 35-ാമത്തെ ചിത്രമാണ് അവറാച്ചൻ ആൻഡ് സൺസ്. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ചിത്രത്തിൽ തികച്ചും വേറിട്ട വേഷത്തിലായിരിക്കും ബിജു മേനോൻ എത്തുക.
കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോദരൻ, മ്യൂസിക് – സനൽ ദേവ്, ആർട്ട് – ആകാശ് ജോസഫ് വർഗീസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്.















