കളളുകുടിയൻമാർക്കും പെണ്ണുപിടിയൻമാർക്കുമുളള പ്രസ്ഥാനമായി; അന്തസോടെ നിൽക്കാൻ പറ്റാത്ത അവസ്ഥ; സിപിഎം നേതാക്കൾക്കെതിരെ തുറന്നടിച്ച് വനിതാ സഖാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളളുകുടിയൻമാർക്കും പെണ്ണുപിടിയൻമാർക്കുമുളള പ്രസ്ഥാനമായി; അന്തസോടെ നിൽക്കാൻ പറ്റാത്ത അവസ്ഥ; സിപിഎം നേതാക്കൾക്കെതിരെ തുറന്നടിച്ച് വനിതാ സഖാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 06:49 pm IST
FacebookTwitterWhatsAppTelegram

കരുനാഗപ്പളളി: കരുനാഗപ്പള്ളി കുലശേഖരപുരത്തെ സിപിഎം വനിതാ സഖാക്കളുടെ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഇന്നലെ രാത്രി സിപിഎം ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടതിന് ശേഷം പരസ്യപ്രതിഷേധവുമായി ഇറങ്ങിയ മുതിർന്ന വനിതാ സഖാക്കളാണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പരസ്യമായി പ്രതികരിച്ചത്. സഹികെട്ടിട്ടാണ് പ്രതികരിക്കുന്നതെന്ന് ഇവർ തുറന്നുപറയുകയും ചെയ്തു.

വനിതാസഖാക്കളുടെ പ്രതികരണങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വനിതാസഖാക്കൾക്ക് മാനം മര്യാദയ്‌ക്ക് അന്തസോടെ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് നിൽക്കുന്നത്. സിപിഎം അംഗവും സിഐടിയു ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ സഖാവാണ് നേതൃത്വത്തിന്റെ കൊളളരുതായ്മയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.

അവർക്ക് ചില ബിനാമിപ്പണി ചെയ്യുന്ന പെണ്ണുങ്ങളും ആണുങ്ങളും മതി ഇവിടെ പെണ്ണുപിടുത്തക്കാരിൽ നിന്ന് ഈ പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് മാത്രമേ ഞങ്ങൾ പറയുന്നുളളൂ. വീട്ടിൽ നിന്ന് പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുന്ന ഞങ്ങളെയും അങ്ങനെ കാണാൻ തുടങ്ങുമെന്നും സഖാക്കൾ പറഞ്ഞു. ചോദ്യം ചെയ്തതിന്റെ പേരിൽ കൈ പിടിച്ച് തിരിച്ചതായും വനിതാ സഖാവ് ആരോപിച്ചു.

ലോക്കൽ സമ്മേളനം നടത്താനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ. രാജഗോപാൽ എന്നിവരെ ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് വനിതാ സഖാക്കൾക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിന് പിന്നാലെ ഇന്ന് പരസ്യമായി സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. സേവ് സിപിഎം എന്ന പേരിൽ കരുനാഗപ്പള്ളിയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രാദേശിക സിപിഎം നേതാക്കൾക്കും, തിരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കും എതിരെ ആയിരുന്നു പോസ്റ്ററുകൾ. ജില്ലാ കമ്മിറ്റി അംഗം പികെ ബാലചന്ദ്രനെതിരെയും മറ്റ് നേതാക്കൾക്കെതിരെയും പ്ലക്കാർഡുകളുമായി പ്രതിഷേധമുയർത്തിയാണ് വനിതാ സഖാക്കൾ ഉൾപ്പെടെ പ്രകടനം നടത്തിയത്. പി ഉണ്ണി മാറിയപ്പോൾ എച്ച്.എ സലാം സെക്രട്ടറിയായി ഗോവിന്ദച്ചാമിക്ക് പകരം അമീറുൾ ഇസ്ലാം തുടങ്ങിയ വരികളും പ്ലക്കാർഡുകളിൽ രേഖപ്പെടുത്തിയിരുന്നു.

മാർച്ചിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയാണ് കൊല്ലം. ഇവിടെയാണ് കരുനാഗപ്പളളി ഏരിയാ കമ്മിറ്റിക്ക് കീഴിലുളള ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയുളളത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി തൊടിയൂരിലെ ലോക്കൽ സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു.

 

Tags: CPIMസിപിഎംകരുനാഗപ്പള്ളി സിപിഎംസിപിഎം ലോക്കൽ സമ്മേളനംസേവ് സിപിഎംകുലശേഖരപുരം ലോക്കൽ സമ്മേളനം
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies