മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത് നാണംകെട്ടൊരു പ്രവൃത്തിയുടെ വാർത്തയും ദൃശ്യങ്ങളുമാണ്. ജബൽപൂരിലെ ഭഗവാൻ കാലഭൈരവ ക്ഷേത്രത്തിലെത്തിയ യുവാവ് വിഗ്രഹത്തിന്റെ ചുണ്ടിൽ സിഗററ്റ് കത്തിച്ചു വച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഗ്വാരിഘട്ടിലെ ശ്രീ കാലഭൈവരവ മന്ദിറിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.
അന്വേഷണം ആരംഭിച്ചെന്ന് അഡീഷണൽ എസ്.പി ആനന്ദ് കലാദ്ഗി പറഞ്ഞു. വിഗ്രത്തിന്റെ ചുണ്ടിൽ കത്തിച്ച സിഗററ്റ് വച്ച യുവാവ് കാലഭൈരവൻ സിഗററ്റ് വലിക്കുന്നതായും പറഞ്ഞു. ഭക്തർ എല്ലാവരും ഭഗവാൻ കാലഭൈരവന് സിഗററ്റ് കാണിക്കയായി സമർപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ ആഗ്രങ്ങൾ സഫലമാകുമെന്നും ഇയാൾ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവന്നത്.
#ViralVideo: Youth Offers Cigarette To Lord Kal Bhairav At Temple In Jabalpur; Police Assures Action #JabalpurNews #MPNews #MadhyaPradesh pic.twitter.com/3c03MPCFWa
— Free Press Madhya Pradesh (@FreePressMP) November 29, 2024















