ആലപ്പുഴ: കായംകുളത്ത് അഗ്നിബാധയുണ്ടായ വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.കായംകുളം കൃഷ്ണപുരം മുത്താരമ്മൻ കോവിലിന് സമീപം കിഴക്കേ വീട് മുരുകേശന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്ഗ്യാസ് സിലണ്ടറിന് തീ പിടിച്ചെന്ന സന്ദേശമാണ് കായംകുളം അഗ്നിശമനസേനയ്‌ക്ക് ലഭിച്ചത്.
ഇവർ സംഭവസ്ഥലത്ത് എത്തി തീ കെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ച് അറിയാൻ സാധിക്കാത്ത വിധം കത്തി കരിഞ്ഞ നിലയിലാണ്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പാെലീസ് പറഞ്ഞു.