നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 27 പേർ മരിച്ചു. നൂറിലേറെ പേരെ കാണാതായി . വടക്കൻ നൈജീരിയയിലെ നൈജർ നദിയുടെ തീരത്ത് നിന്ന് മാർക്കറ്റിലേക്ക് ഭക്ഷണവുമായി പോയ ബോട്ട് മറിയുകയായിരുന്നുവെന്ന് നൈജർ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി വക്താവ് ഇബ്രാഹിം ഔഡു പറഞ്ഞു, ബോട്ടിൽ ഇരുന്നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ 27 മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുക്കാൻ രക്ഷാസംഘത്തിന് കഴിഞ്ഞു. അതേസമയം പ്രാദേശിക മുങ്ങൽ വിദഗ്ധർ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.ബോട്ടിൽ അമിതഭാരം കയറ്റിയതാകാം മുങ്ങാൻ ഇടയാക്കിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. നല്ല റോഡുകളുടെ അഭാവം മൂലം നൈജീരിയയുടെ വിദൂര ഭാഗങ്ങളിൽ ബോട്ടുകളിൽ തിരക്ക് സാധാരണമാണ്.















