കൊൽക്കത്ത: ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭരണകൂടത്തിന്റെ ഹിന്ദുവേട്ടയിൽ ആഗോള പ്രതിഷേധം കനക്കുന്നതിനിടെ ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വടക്കൻ കൊൽക്കത്തയിലെ ജെ.എൻ റായ് ഔദ്യോഗികമായി അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ല. ബംഗ്ലാദേശികൾ ഇന്ത്യൻ പതാകയെ അടക്കം അപമാനിച്ചു. ഇതാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ജെ.എൻ റായ് ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
“ത്രിവർണ്ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യ മുന്നിൽ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാൽ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജെ. എൻ റാസ് ആശുപത്രിയിലെ ഉദ്യോഗസ്ഥൻ സുബ്രാൻഷു ഭക്തൻ പറഞ്ഞു.
ആധുനിക ചികിത്സ സൗകര്യങ്ങളുടെ അപര്യപ്ത നേരിടുന്ന രാജ്യമാണ് ബംഗ്ലാദശ്. അതിനാൽ തന്നെ മികച്ച ചികിത്സ തേടി നിരവധി പേരാണ് ഇന്ത്യയിൽ എത്തുന്നത്. രാജ്യന്തര അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം എന്ന നിലയിൽ കൊൽക്കത്തയിലാണ് കൂടുതലായും രോഗികൾ എത്തുന്നത്. കൂടുതൽ ആശുപത്രികൾ സമാന നിലപാട് സ്വീകരിച്ചാൽ അത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാകും.