ഭാരതീയ ഗഗന സഞ്ചാരികളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയും അതിന് മുന്നോടിയായുള്ള പരിശീലനവും ഐഎസ്ആർഒയും നാസയും സംയുക്തമായാണ് നിർവഹിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യം 2026 അവസാനത്തോടെ പറന്നുയരും.

ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമാണ് ആദ്യ ഘട്ട യാത്രികൾ. അന്താരാഷ്‌ട്ര ബഹിരാരകാശ നിലയം- ഡ്രാഗൺ ബഹിരാകാശ പേടകം എന്നിവയുമായുള്ള പരിചയപ്പെടൽ, എമർജൻസി-മെഡിക്കൽ റെസ്‌പോൺസ് ട്രെയിനിംഗ് എന്നിവ ഉൾപ്പെടുന്ന പരീശീലനമാണ് പൂർത്തിയായത്. ഭ്രമണ പഥത്തിൽ സഞ്ചരിക്കാനുള്ള പരീശീലനം, മൈക്രോ ഗ്രാവിറ്റി പരിശോധനയാണ് അടുത്ത ഘട്ടം.

ഓഗസ്റ്റില്‍ തന്നെ ഇരുവരും യു.എസ്സിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. പിന്നീട് സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പേസിലും ഇരുവരും പരിശീലനത്തിനെത്തി. ആക്‌സിയോം സ്‌പേസിന്റെ ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻശു ശുക്ലയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്മാറേണ്ടിവന്നാല്‍ പ്രശാന്ത് ബാലകൃഷ്ണനാകും പകരം പോകുക.
ആക്‌സിയോണ്‍ ദൗത്യത്തിന്റെ ഭാഗമായി പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ വിവിധ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ ഉപയോഗവും ബഹിരാകാശ നടത്തവുമെല്ലാം നടത്തും. ഇതും ഇന്ത്യന്‍ ദൗത്യങ്ങളെ വളരെയേറെ സഹായിക്കുന്നതാണ്















