ഗായികയും സോഷ്യൽ മീഡിയ താരവുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായ ചടങ്ങിലാണ് താലികെട്ട് നടന്നത്. അഞ്ജു ജോസഫിന്റെ രണ്ടാമത്തെ വിവാഹമാണിത്. അഞ്ജു തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വിവാഹശേഷം ആലപ്പുഴ സബ് രജിസ്റ്റ്രാർ ഓഫീസിന് മുന്നിൽ വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രവും അഞ്ജു പങ്കുവച്ചിട്ടുണ്ട്. ആദിത്യയാണ് അഞ്ജുവിന്റെ വരൻ.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനെ കുറിച്ച് അഞ്ജു ജോസഫ് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വേർപിരിഞ്ഞതിന് പിന്നാലെ ഡിപ്രഷനിലായെന്നും ഒരുപാട് നാളുകളെടുത്താണ് ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തെത്തിയതെന്നുമൊക്കെ അഞ്ജു പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. കരഞ്ഞുകൊണ്ടുള്ള അഞ്ജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരത്തെ പിന്തുണച്ച് നടിമാരുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെ അരങ്ങേറി പിന്നണി ഗായികയായും അവതാരകയായും ശ്രദ്ധ നേടിയ ഗായികയാണ് അഞ്ജു ജോസഫ്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.