വിഭാഗീയത; സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി പരിശോധിച്ച ശേഷമെന്നും എം.വി. ഗോവിന്ദൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഭാഗീയത; സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി പരിശോധിച്ച ശേഷമെന്നും എം.വി. ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 03:39 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം; ലോക്കൽ സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധവും പ്രകടനവും ഉണ്ടായതിനെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം കുലശേഖരപുരം ഉൾപ്പെടെയുളള ലോക്കൽ സമ്മേളനങ്ങളിൽ വനിതാ സഖാക്കൾ അടക്കം പരസ്യമായി പ്രതിഷേധിക്കുകയും സമ്മേളനം അലങ്കോലപ്പെടുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ കൊല്ലത്ത് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലുമാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനമെടുത്തത്.

ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ഏരിയ കമ്മിറ്റിയുടെ ചുമതല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് മനോഹരൻ കൺവീനർ. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ ആർ.എസ്. അരുൺ ബാബു അടക്കമുള്ളവർ അഡ്‌ഹോക്ക് കമ്മിറ്റിയിലുണ്ട്. കഴിഞ്ഞ ദിവസം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ പ്രാദേശിക നേതാക്കളുടെ സ്വഭാവദൂഷ്യമടക്കം ഉയർത്തിക്കാട്ടിയാണ് വനിതാ സഖാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കളളുകുടിയൻമാരുടെയും പെണ്ണുപിടിയൻമാരുടെയും പ്രസ്ഥാനമായി സിപിഎം മാറിയെന്ന് ആയിരുന്നു പ്രതിഷേധിച്ചവരുടെ ആരോപണം. ഇന്നലെ പകലും ഇവർ ഏരിയാ കമ്മിറ്റി ഓഫീസിന് മുൻപിൽ പരസ്യമായി പ്രതിഷേധവുമായി എത്തി. പാർട്ടിക്ക് മൊത്തം നാണക്കേടായതിനെ തുടർന്നാണ് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പരിഹാര നടപടികൾക്ക് തുടക്കമിട്ടത്. വിഭാഗീയത ഉണ്ടായ ലോക്കൽ കമ്മിറ്റികളെ പൂർണമായും പരിപാടികളിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയാണ് കൊല്ലം. അവിടെയാണ് വിഭാഗീയത പരസ്യ പ്രതിഷേധത്തിലേക്ക് എത്തിയത്.

തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചു പൊറുപ്പിക്കില്ലെന്നും തെറ്റു തിരുത്തൽ പ്രക്രിയയിലൂടെയാണ് പാർട്ടി ഓരോ ദിവസവും ഓരോ മാസവും ഓരോ വർഷവും കടന്നുപോകുന്നതെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. പ്രശ്‌നങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യും. ഏരിയ കമ്മിറ്റി പുന:സംഘടിപ്പിക്കും. പരസ്യപ്രതിഷേധം നടത്തിയ സ്ത്രീകൾ അടക്കമുളളവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് പരിശോധിച്ച് ചെയ്യേണ്ട കാര്യമാണെന്ന് ആയിരുന്നു മറുപടി.

Tags: cpim keralaസിപിഎംഎം.വി ഗോവിന്ദൻകരുനാഗപ്പള്ളി ഏരിയാ കമ്മിറ്റികുലശേഖരപുരം സിപിഎം
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies