മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
രോഗ്യകാര്യങ്ങളിൽ ശ്രദ്ധവയ്‌ക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക. ബന്ധുജനങ്ങളുമായി കലഹം, ശത്രുഭയം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ബിസിനസ്സ് രംഗത്ത് പുരോഗതി ദൃശ്യമാകും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചപ്പെടൽ കാണാൻ സാധിക്കും.കോടതി കേസുകളിൽ അനുകൂല വിധി ഉണ്ടാവും. ശത്രുജയം പ്രതീക്ഷിക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ജാതകത്തിൽ ബുധന്റെ സ്ഥാനം അനുസരിച്ചു ഗുണഫലം ഉണ്ടാവും. വാതരോഗം, ഉദരരോഗം മറ്റ് രോഗാദി ദുരിതങ്ങൾ എന്നിവ അലട്ടും. കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥയോ അന്യദേശവാസമോ അനുഭവത്തിൽ വരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കുടുംബ സൗഖ്യക്കുറവ്, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം- കലഹം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക. മനഃശക്തിക്കുറവ്, ജീവിത പങ്കാളി -സന്താന അനിഷ്ടം എന്നിവ അനുഭവപ്പെടും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകർമം നടക്കാൻ യോഗം ഉള്ള സമയം ആണ്. വ്യാപാരം-ബിസിനസ് എന്നിവയിൽ കൂടി ധനലാഭം ഉണ്ടാവും. പുണ്യ സ്ഥല സന്ദർശത്തിനും യോഗം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
മാനസികമായും ശാരീരികമായും സുഖക്കുറവ് അനുഭവപ്പെടും. അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ദോഷഫലങ്ങൾ അനുഭവപ്പെടും. സന്താനക്ലേശം സന്താനങ്ങളെ കൊണ്ടുള്ള ദോഷങ്ങൾ ഒക്കെയും ഒക്കെയും ശ്രദ്ധിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വളരെക്കാലമായി ഉണ്ടായിരുന്ന അസുഖം മാറി പരിപൂർണ്ണ ആരോഗ്യം വീണ്ടെടുക്കും. വ്യാപാരം – ബിസിനസ് എന്നിവയിൽ കൂടി ധനലാഭം ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വിദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരും. എല്ലാകാര്യത്തിലും അലസതയും മടിയും വന്നു ചേരും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, കീർത്തി, ധന നേട്ടം, വിവാഹ യോഗം, ദാമ്പത്യ ഐക്യം, ആട – ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, സർക്കാർ ജോലി എന്നിവ അനുഭവത്തിൽ വരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികളിൽ ബുദ്ധിക്ക് ഉണർവും വിദ്യാവിജയവും അനുഭവത്തിൽ വരും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ജീവിതപങ്കാളിയുടെയോ ബന്ധുജനങ്ങളുടെയോ അസുഖത്തിനോ വിരഹമോ വിയോഗമോ ഉണ്ടാകാൻ സാധ്യത. ഉദരരോഗങ്ങൾ, ഭക്ഷ്യവിഷബാധ, ചുമ, ശ്വാസകോശ രോഗങ്ങൾ ഉഷ്ണരോഗങ്ങൾ അഗ്നിഭയം ഒക്കെയും ഉണ്ടാകാം
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)