ജീവിതത്തിൽ നേരിടുന്ന ഗുരുതരമായ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടിയും ബിഗ്ബോസ് താരവുമായ ഷെർലിൻ ചോപ്ര. 2021-ൽ കിഡ്നി തകരാർ സംഭവിച്ചിരുന്നു. എസ്എൽഇ അല്ലെങ്കിൽ ല്യൂപ്പസ് എന്ന രോഗാവസ്ഥയാണ് താരത്തെ അലട്ടുന്നത്. ഇതാണ് അമ്മയാകുന്നതിൽ നിന്ന് തന്നെ തടുക്കുന്നതെന്ന് ഷെർലിൻ ചോപ്ര പറയുന്നു.
സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ് ലിങ്ക് (എസ്എൽഇ അല്ലെങ്കിൽ ല്യൂപ്പസ്) മൂലമുണ്ടാകുന്ന ഒരു തരം വൃക്കരോഗമാണ് ല്യൂപ്പസ് നെഫ്രൈറ്റിസ് . ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുന്ന ഒരു രോഗമാണിത്. ല്യൂപ്പസ് മൂലമുണ്ടാകുന്ന വൃക്കരോഗം കാലക്രമേണ വഷളാകുകയും വൃക്ക തകരാറിലാകുകയും ചെയ്തേക്കാം.
ബോളിവുഡ് ബബളിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗർഭിണിയാകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായതിനാൽ അതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. രോഗം നിയന്ത്രിച്ച് നിർത്താൻ ജീവിതാവസനം വരെ മരുന്ന് കഴിക്കേണ്ടി വരുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. — നടി പറഞ്ഞു.
View this post on Instagram
“>