നീലച്ചിത്ര നിർമാണവും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിൽപ ഷെട്ടിയുടെ പേര് അനാവശ്യമായി വലിച്ചഴക്കരുതെന്ന് ഭർത്താവ് രാജ് കുന്ദ്ര. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജ് കുന്ദ്രയുടെമുംബൈ ജുഹുവിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലയാണ് ഭാര്യയുടെ പേര് മാദ്ധ്യമങ്ങൾ വലിച്ചിഴയ്‌ക്കുന്നതിനെതിരെ രാജ് കുന്ദ്ര എത്തിയത്.
” കഴിഞ്ഞ നാല് വർഷമായി അന്വേഷണവുമായി ഞാൻ പൂർണമായും സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. തന്റെ ഭാര്യക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് അവരുടെ പേര് ആവർത്തിച്ച് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ല. ദയവായി അതിരുകൾ മാനിക്കൂ” ശനിയാഴ്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ രാജ് കുന്ദ്ര എഴുതി.
വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രീകരണത്തിന് നിർബന്ധിച്ചതായി നാല് യുവതികൾ പരാതി നൽകിയിരുന്നു. തുടർന്ന് 2021ൽ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ആപ്പ് വഴി വിദേശത്ത് നീലച്ചിത്ര വിപണനം ചെയ്ത് വൻതോതിൽ പണം സമ്പാദിച്ചെന്നാണ് ആരോപണത്തെ തുടർന്ന് 2022ലും രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തിരുന്നു.
യുകെ ആസ്ഥാനമായുള്ള കമ്പനിക്ക് 119 അഡൾട്ട് ചിത്രങ്ങൾ 1.2 മില്യൺ ഡോളറിന് വിറ്റതായാണ് പൊലീസ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ കുന്ദ്രയുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.















