ക്ഷേത്ര ഭാരവാഹികൾ ക്രിമിനൽ കേസിൽ പ്രതിയാകുന്ന സാഹചര്യം; ഉത്സവങ്ങൾ നടത്താനുള്ള നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ക്ഷേത്ര ഭാരവാഹികൾ ക്രിമിനൽ കേസിൽ പ്രതിയാകുന്ന സാഹചര്യം; ഉത്സവങ്ങൾ നടത്താനുള്ള നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നിരന്തരം നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഉത്സവങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള കോടതിയുടെ ഇടപെടൽ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഹിന്ദു ഐക്യവേദി. നൂറ്റാണ്ടുകളായി നടന്നുവരുന്ന ക്ഷേത്ര ഉത്സവങ്ങൾ ആചാരങ്ങൾ പാലിച്ച് നടത്താൻ ശ്രമിക്കുന്ന ക്ഷേത്ര ഭാരവാഹികൾ ക്രിമിനൽ കേസിൽ പ്രതിയാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

ക്ഷേത്ര ഉത്സവങ്ങളും ആഘോഷങ്ങളും നടത്തുന്നതിലുള്ള നിയമ തടസം ഒഴിവാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് നിയമഭേദഗതി വരുത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഉത്സവ ആഘോഷങ്ങൾ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരന്റെ ഉപജീവനമാർഗ്ഗമാണ്. ഉത്സവങ്ങളുടെ പകിട്ട് കുറയുന്നത് ഇവരുടെ ജീവിതത്തെ ദുരിതമയമാക്കും. തൃപ്പൂണിത്തുറ ക്ഷേത്രോത്സവം പതിവുപോലെ നടത്തിയാൽ സംഘാടകർ ജയിലിൽ പോകുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളാണ് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിൽ
ഉത്സവ നടത്തിപ്പിൽ തിരിച്ചടിയായത്. ആനകളെ എഴുന്നെള്ളിക്കുന്നതിൽ മൂന്ന് മീറ്റർ അകലം വേണമെന്ന് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉത്സവ നടത്തിപ്പിന് തടസമായിരുന്നു. ഇളവ് തേടി ഹൈക്കോടതിയെ ക്ഷേത്ര ഭാരവാഹികൾ സമീപിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ആനകളെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ തൃശൂർ പൂരം ഉൾപ്പെടെയുള്ളവയുടെ നടത്തിപ്പിനെയും ബാധിക്കും.

ക്ഷേത്ര ഉത്സവങ്ങൾ ആചാരങ്ങളുടെ നടത്തിപ്പ് മാത്രമല്ല. ആചാരങ്ങളോടൊപ്പം ക്ഷേത്രകലകളും, താളമേളങ്ങളും ഘോഷയാത്രകളും എല്ലാം അടങ്ങുന്ന ഭക്തജനങ്ങൾ ഒരുമിച്ചുകൂടി ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളിപ്പ് നൂറ്റാണ്ടുകളായി ഉത്സവത്തിന്റെ ഭാഗമാണ്. ഹിന്ദു സമൂഹത്തിൽ ഉത്സാഹവും ഉണർവും ഏകതയും ഉണ്ടാക്കുന്നതിൽ ഉത്സവങ്ങൾക്ക് വലിയ പങ്കുണ്ട്. തൃശൂർ പൂരം ഉൾപ്പടെ ലോകപ്രശ്‌സതമായ ഉത്സവങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ക്ഷേത്രോത്സവങ്ങളേയും കോടതിയുടേയും, ഉദ്യോഗസ്ഥരുടേയും നടപടി പ്രതികൂലമായി ബാധിക്കുമെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

ക്ഷേത്രോത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളാത്ത പക്ഷം ക്ഷേത്ര സമിതികൾ, ഭക്തജന സംഘടനകൾ, ക്ഷേത്ര കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് ജനകീയ പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ പറഞ്ഞു.

Tags: kerala high courthindu aikya vedhiഹൈക്കോടതിഹിന്ദു ഐക്യവേദിതൃപ്പൂണിത്തുറElephant processionആന എഴുന്നെള്ളിപ്പ്
ShareTweetSendShare

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies