ഗണിത പസിലുകൾ പരീക്ഷിക്കാൻ ഇഷ്ടമുള്ള ധാരാളം പേരുണ്ട്. ഇത്തരം പസിലുകൾക്ക് ഉത്തരം കണ്ടെത്തുന്നവരിൽ വിദ്യാർത്ഥികളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ല. അത്തരക്കാർക്ക് ഏറെ കൗതുകം നൽകുന്ന ഒരു പസിലാണ് ചുവടെയുള്ളത്. എക്സിൽ ഏറെ ചർച്ചയായ ഈ പസിലിന്റെ ഉത്തരം കണ്ടെത്താൻ 50,000ത്തോളം പേരാണ് ശ്രമിച്ചത്. രണ്ടായിരത്തിലധികം പേർ കമന്റുകളിലൂടെ ഉത്തരം പങ്കുവെക്കുകയും ചെയ്തു. കണക്കിൽ കേമനാണെങ്കിൽ നിങ്ങൾക്കും ഒരു കൈ പരീക്ഷിച്ച് നോക്കാം. ടാസ്കിൽ വിജയിക്കുന്നവർ അതീവ ബുദ്ധിശാലികളാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷെ ഒറ്റ കണ്ടീഷൻ മാത്രം.. പസിലിന്റെ ഉത്തരം 20 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയണം.
അങ്ങനെയെങ്കിൽ നിങ്ങളുടെ സമയം ഇവിടെ തുടങ്ങുന്നു, ചുവടെയുള്ള പസിലിന്റെ ഉത്തരം കണ്ടെത്തുക.
8=56
7=42
6=30
5=20
3= ?
ഉത്തരം ലഭിച്ചോ?
മൂന്ന് എന്ന സംഖ്യയുടെ നേരെ വരുന്ന സംഖ്യ എത്രയെന്നാണ് കണ്ടെത്തേണ്ടത്. വിശകലന വൈദഗ്ധ്യമുണ്ടെങ്കിൽ ഏതൊരാൾക്കും കണ്ടെത്താൻ കഴിയുന്ന പസിലാണിത്. ഉത്തരം കിട്ടിയില്ലെങ്കിൽ ഇതാ..
8 * 7 = 56
7 * 6 = 42
6 * 5 = 30
5 * 4 = 20
4 * 3 = 12
3 * 2 = 6
അതായത് 3 = 6.















