സാമ്പാറിലും അവിയലിലും മാത്രം മുരിങ്ങക്കായ കണ്ട് ശീലിച്ചവരാണ് മലയാളികൾ. എന്നാൽ മാർക്കറ്റിലെ വിഐപിയാണ് മുരിങ്ങക്കായ, വിലയുടെ കാര്യത്തിൽ. കിലോയ്‌ക്ക് 500 രൂപ വരെയാണ് മുരിങ്ങക്കായുടെ വില. തമിഴ്നാട്ടിൽ നിന്നുള്ള മുരിങ്ങക്കായുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം.
കാന്താരിയുടെ വിലയും കുതിപ്പിൽ തന്നെയാണ്. 300 രൂപയുണ്ടായിരുന്ന കാന്താരി മുളകിന് വില 500-ലെത്തി. വിപണിയിലെ വരവ് കുറഞ്ഞതോടെ നേന്ത്രപ്പഴത്തിന്റെ വിലയും ഉയരുകയാണ്. രണ്ട് ദിവസം കൊണ്ട് വില 80-ലേക്കെത്തി. നേരത്തെ വില 45-50 രൂപയായിരുന്നു. പച്ചക്കായയുടചെ വിലയുമേറി. 35 രൂപയിൽ നിന്ന് 50 രൂപയായി.















