ന്യൂഡൽഹി: അതിർത്തി സുരക്ഷാ സേനയുടെ റെയ്‌സിംഗ് ഡേയിൽ ഡേയിൽ എല്ലാ സൈനികർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഎസ്എഫ് ജവാന്മാർ ഭാരതത്തിന്റെ അഭിമാനവും അഭിലാഷങ്ങളും സംരക്ഷിക്കുന്നുവെന്നും രാജ്യത്തെ കാക്കുന്നതിനായി ബിഎസ്എഫ് സേനാംഗങ്ങൾ ഒരു സുരക്ഷാകവചമായി നിലകൊള്ളുന്നുവെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
അതിർത്തി സുരക്ഷാ സേനയുടെ ധൈര്യവും നിസ്വാർത്ഥതയും എല്ലാവർക്കും എന്നും പ്രചോദനമാണ്. ഒരു ശക്തിക്ക് മുന്നിലും പതറാത്ത നിശ്ചയദാർഢ്യത്തോടെ ബിഎസ്എഫ് സേന ഭാരതത്തിന്റെ അഭിമാനവും അഭിലാഷങ്ങളും സംരക്ഷിക്കുന്നു. ഇന്ത്യ- പാകിസ്താൻ അതിർത്തിയിലും ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലും കാവലായി നിൽക്കുന്ന ജവാന്മാരുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ.
ബിഎസ്എഫ് സേനാംഗങ്ങളുടെ ത്യാഗവും ആത്മവിശ്വാസവും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വരും തലമുറകൾക്ക് പ്രചോദനമാവുകയും ചെയ്യുന്നു. രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ത്യജിക്കാൻ പോലും സൈനികർ രണ്ടാമതൊന്ന് ആലോചിക്കാറില്ല. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകളെന്നും അമിത് ഷാ എക്സിൽ കുറിച്ചു.