ബെംഗളൂരു : കർണാടകയിൽ വഖ്ഫ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിയെ വേട്ടയാടി കർണാടക സർക്കാർ. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ഉപ്പാർപേട്ട് പൊലീ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ സയ്യിദ് അബ്ബാസ് എന്നയാൾ നൽകിയ പരാതിയിലാണ് ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ പോലീസ് വെള്ളിയാഴ്ച എഫ്ഐആർ ഫയൽ ചെയ്തത്. ഡിസംബർ 2 ന് രാവിലെ 11 മണിക്ക് ഹാജരാകാൻ അദ്ദേഹത്തോട് പൊലീസ് ആവശ്യപ്പെട്ടു.
കർഷകരുടെ ഭൂമിയിൽ അധിനിവേശം നടത്തിയ വഖ്ഫ് ബോർഡിന്റെ നോട്ടീസുകളെ അപലപിച്ച് കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് നവംബർ 26 ന് ബെംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിന്റെ തലവനായ കുമാര ചന്ദ്രശേഖരനാഥ സ്വാമി പ്രസംഗിച്ചത്.















