പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് നടൻ ബാല .തന്റെ മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതത്തിലെ പ്രധാന വിഷയങ്ങൾ എല്ലാം തന്നെ ബാല പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ തന്റെ പഠനത്തെ പറ്റിയും , ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നത്തെ പറ്റിയുമൊക്കെ തുറന്ന് പറയുകയാണ് താരം. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു താൻ .എന്ത് പഠിച്ചാലും പിറ്റേ ദിവസത്തെ പരീക്ഷയിൽ അതുമുഴുവൻ ഓർത്ത് എഴുതാനുള്ള കഴിവ് തനിക്കുണ്ടായിരുന്നു . എല്ലാ വിവരവും വെറുതെ കാണാപ്പാഠമാക്കി പേപ്പറിലേക്ക് പകർത്തുന്ന കൂട്ടത്തിലായിരുന്നു . എന്നിരുന്നാലും എല്ലാ പരീക്ഷയ്‌ക്കും 80 മുതൽ 90 ശതമാനം വരെ മാർക്കും നേടുമായിരുന്നു . എന്നാൽ ബി.ടെക്. ക്‌ളാസുകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ മനസ്സിൽ പിരിമുറുക്കം ഉണ്ടായി.
ഈ വിവരം അച്ഛനോട് പറയുകയും ചെയ്‌തു. ആ കോഴ്സ് പറ്റുന്നില്ലെങ്കിൽ ഉപേക്ഷിച്ചു വരാനായിരുന്നു ഉപദേശം. അങ്ങനെ പഠനം ഉപേക്ഷിക്കുകയും, പിന്നീട് സിനിമയിലേക്ക് തിരിയുകയുമായിരുന്നുവെന്നും ബാല പറയുന്നു.
നടന്‍ ഉണ്ണി മുകുന്ദനുമായുള്ള ബാലയുടെ പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് ബാലയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രശ്‌നമുണ്ടായത്
എന്നാൽ താൻ ഉണ്ണി മുകുന്ദനെ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നുവെന്നും, വളരെ സ്നേഹത്തോടെയാണ് സംസാരിച്ചതെന്നും പറയുകയാണ് ബാല .
‘ ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണി എന്നെ കാണാൻ വന്നിരുന്നു. ഒരു പത്ത് മിനിറ്റ് നേരിട്ട് ഞാനും ഉണ്ണിയും ഇനി കാണും. അന്ന് ഞാൻ കാര്യങ്ങൾ പറയും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന്. ഓപ്പറേഷന് ശേഷം എന്റെ ആറ്റിറ്റ്യൂഡ് തന്നെ മാറി. ഉണ്ണിയുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നു. ഉണ്ണിയുടെ മാർക്കോ എന്ന പടം വരുന്നുണ്ട്. അത് ഹിറ്റാകണമെന്നാണ് ആഗ്രഹം.‘ ബാല പറഞ്ഞു.















