പ്രയാഗ് രാജ് : ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നായ കുംഭമേളയിൽ തിരുമല ക്ഷേത്രത്തിന്റെ പകർപ്പ് നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ കുംഭമേള സ്ഥലത്താണ് ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ പകർപ്പ് സ്ഥാപിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് കുംഭമേള അധികൃതർ 2.5 ഏക്കർ സ്ഥലം അനുവദിച്ചത് .
ഇതുമായി ബന്ധപ്പെട്ട് ടിടിഡിയുടെ ആരോഗ്യ, വിദ്യാഭ്യാസ ജോയിൻ്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗൗതമി പ്രയാഗ്‌രാജിൽ എത്തി കുംഭമേള അതോറിറ്റി പ്രതിനിധി വിജയ് കിരൺ ആനന്ദിനെ കാണുകയും അനുവദിച്ച ഭൂമി പരിശോധിക്കുകയും ചെയ്തു. തുടർന്ന് വേണ്ട ക്രമീകരണങ്ങളെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ നൽകിയതായി ടിടിഡിയുടെ പത്രക്കുറിപ്പിൽ പറഞ്ഞു.
ഹിന്ദു സനാതന ധർമ്മം രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഭക്തർക്കായി ഒരു മാതൃകാ ക്ഷേത്രം സ്ഥാപിക്കുന്നതിനായിട്ടാണ് അനുയോജ്യമായ സ്ഥലം ടിടിഡി തേടിയത്.















