“എന്താ നിന്റെ കൈ അടങ്ങിയിരിക്കില്ലേ..” എന്ന ചോദ്യം ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാകില്ല. വെറുതെയിരിക്കുമ്പോൾ കൈകൾ കൂട്ടി തിരുമ്മി ശബ്ദമുണ്ടാക്കുന്നവരാണ് പലരും. പ്രായമായവർ മിക്കപ്പോഴും കൈപ്പത്തികൾ കൂട്ടി തിരുമ്മുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. സ്കൂളിൽ അദ്ധ്യാപകർ കുട്ടികളോടും യോഗാദ്ധ്യാപകരുമൊക്കെ സമാന രീതിയിൽ കൈ കൂട്ടി തിരുമ്മാൻ പറയാറുണ്ട്. എന്തുകൊണ്ടാകും അങ്ങനെ പറയാറുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? കൈകൾ കൂട്ടി തിരുമ്മുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം..
- രക്തചംക്രമണം നേരയാക്കാനും തണുപ്പിൽ നിന്ന് രക്ഷ തേടാനും കൈകൾ കൂട്ടി തിരുമ്മുന്നത് സഹായിക്കും. ശരീരത്തിന് ഊർജ്ജം പ്രധാനം ചെയ്യാനും ഇത് സഹായിക്കുന്നു.
- മാനസികാരോഗ്യത്തിനും കൈകൾ കൂട്ടി തിരുമ്മുന്നത് നല്ലതാണ്. സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും രക്ഷ തേടാൻ ഇത് പ്രയാേഗിക്കാവുന്നതാണ്. യോഗാ അഭ്യസിക്കുമ്പോൾ ചെയ്യുന്നതിന് പിന്നിലെ കാരണമിതാണ്. രാവിലെയും വൈകുന്നേരവും ഇങ്ങനെ ചെയ്യുന്നത് ഏറെ മെച്ചമാണ്.
- കൈ തിരുമ്മിയാൽ കണ്ണിന് ഗുണമെന്ന് പറഞ്ഞാലോ? രണ്ടോ മൂന്നോ മിനിറ്റ് നേരം കൈകൾ കൂട്ടി തിരുമ്മുന്നത് കണ്ണിന്റെ സമ്മർദ്ദമകറ്റാൻ നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള രക്തയോട്ടെ വർദ്ധിപ്പിക്കാൻ ഇത് ഗുണം ചെയ്യുന്നു.
- മഞ്ഞുകാലത്തും മഴക്കാലത്തുമൊക്കെ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളിൽ നമ്മൾ അറിയാതെ തന്നെ കൈകൾ കൂട്ടി തിരുമ്മാറുമുണ്ട്. കൈകളിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.















