ന്യൂഡൽഹി: ഇന്ത്യയുടെ ചിക്കൻ 65ന് വീണ്ടും അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ ഡിഷുകളുടെ പട്ടികയിൽ ഇന്ത്യയുടെ Chicken 65 ആദ്യ പത്തിൽ ഇടംനേടി. ഇത് രണ്ടാം തവണയാണ് ചിക്കൻ 65ന് ഈ അംഗീകാരം ലഭിക്കുന്നത്.
ജനപ്രിയ ഫുഡ്&ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട പട്ടികയിൽ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള വിവിധ ഫ്രൈഡ് ചിക്കൻ ഡിഷുകളുടെ പേരുകൾ നൽകിയിട്ടുണ്ട്. ഇതിലാണ് ആദ്യ പത്ത് വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ചിക്കൻ 65 ഇടംപിടിച്ചത്. 2024 ഡിസംബറിൽ പുറത്തിറക്കിയ റാങ്കിംഗ് പ്രകാരം ആദ്യ പത്തിൽ ഇടംപിടിച്ചത് ഒരേയൊരു ഇന്ത്യൻ വിഭവമാണ്. അതാണ് നമ്മുടെ സ്വന്തം ’65’.
സൗത്ത് ഇന്ത്യൻ ഡിഷായ ചിക്കൻ 65, പട്ടികയിൽ മൂന്നാം സ്ഥാനമാണ് നേടിയത്. ഇഞ്ചി, ചെറുനാരങ്ങ നീര്, ചുവന്ന മുളക്, ഒട്ടനവധി മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഡീപ്-ഫ്രൈ ചെയ്യുന്നതാണ് ചിക്കൻ 65. 1960കളിൽ തമിഴ്നാട്ടിലാണ് ഇതിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. ആഗോളതലത്തിൽ ഒരു ഇന്ത്യൻ വിഭവത്തിന് അംഗീകാരം ലഭിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പത്താം സ്ഥാനം ചിക്കൻ 65ന് ലഭിച്ചിരുന്നു.
പുതിയ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് സൗത്ത് കൊറിയൻ വിഭവമായ ചിക്കിൻ എന്ന ഫ്രൈഡ് ചിക്കനാണ്. രണ്ടാമത് ജപ്പാന്റെ Karaageയും മൂന്നാമത് ഇന്ത്യയുടെ ചിക്കൻ 65ഉം ആണ്. അമേരിക്കയുടെ ഫ്രൈഡ് ചിക്കനാണ് നാലാമത്. അഞ്ചാമതാണ് ഇന്തോനേഷ്യയുടെ Ayam Goreng എന്ന വിഭവം.
View this post on Instagram















