മെഡിക്കല്‍ കോളജ് : തിരുവനന്തപുരം എസ്എടി ആശുപത്രി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ മണ്ണിര.
പതിനാറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയാണ് രോഗിക്കായി ഇവിടെ നിന്ന് ഭക്ഷണ പൊതി വാങ്ങിയത്. മൂന്ന് പൂരിയും കൂറുമ കറിയുമാണ് വാങ്ങിയത് . കഴിക്കാനായി രോഗി പൊതി നിവര്‍ത്തിയപ്പോള്‍ പൂരിക്കടിയിലായി മണ്ണിരയെ കാണുകയായിരുന്നു. വിവരമറിഞ്ഞ് വാര്‍ഡിലെ മറ്റ് കൂട്ടിരുപ്പുകാരും കൂടി ക്യാന്റീനിലെത്തി പ്രശ്‌നം ഉണ്ടാക്കി .
എന്നാല്‍ ക്യാന്റീനിലെത്തിയ സൊസൈറ്റി അധികൃതര്‍ സംഭവം ഒതുക്കി തീര്‍ത്തു. ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയായ എജ്യൂക്കേഷന്‍ സൊസൈറ്റി നേരിട്ട് നടത്തുന്ന സ്ഥാപനമാണ് ക്യാന്റീന്‍. ഇവിടെ വൃത്തിയില്ലാതെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണവുമുണ്ട്.