കൊല്ലം: എസ്ഡിപിഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ. വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനമാണ് കരുനാഗപ്പള്ളി എംഎൽഎ സി. ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നത്. വഖ്ഫ് സംരക്ഷണ സമിതി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. ഡിസംബർ 8 ന് ഷേയ്ഖ് മസ്ജിദിന് സമീപമാണ് സമ്മേളനം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടം വിജയിച്ചത് എസ്ഡിപിഐ അടക്കമുള്ള വർഗീയ പാർട്ടികളുടെ വോട്ട് വാങ്ങിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇക്കാര്യം എസ്ഡിപിഐ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇവർ തമ്മിലുള്ള ബാന്ധവം പരസ്യമായി അംഗീകരിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ പാർട്ടി എംഎൽഎ എസ്ഡിപിഐ പരിപാടിയിടെ ഉദ്ഘാടകനാകുന്നതൊടെ ഇസ്ലാമിക ഭീകരതയ്‌ക്ക് പരസ്യ പിന്തുണ നൽകുന്ന നിലയിലേക്ക് കോൺഗ്രസ് മാറി.
ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണവുമായി കാസ രംഗത്തത്തി. “നിരോധിത ഇസ്ലാമിക ഭീകരവാദ സംഘടനയുടെ രാഷ്‌ട്രീയ പാർട്ടിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ. കശ്മീരിലെ ഹിന്ദുവാംശഹത്യയുടെ നാളുകളിൽ അവിടുത്തെ ഇസ്ലാമിക ഭീകര സംഘടനകളും ആയി എങ്ങനെയായിരുന്നോ കശ്മീരിൽ കോൺഗ്രസ് ബന്ധം പുലർത്തിയിരുന്നത് അതേ നിലയിലേക്ക് എത്തിയിരിക്കുന്നു ഈ കേരളത്തിലും. പരസ്യമായ ഭീകരവാദ സംഘടനകളുമായുള്ള കോൺഗ്രസിന്റെ ബന്ധങ്ങൾ. മതേതരത്വത്തിന് ആരാണ് ഭീഷണിയെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയുകയെന്നും” കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.















