കൃഷ്ണഗിരി: കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയിൽ തടാകം പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ടൂറിസ്റ്റ് വാഹനങ്ങൾ ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കവിഞ്ഞൊഴുകുന്ന തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതിന്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലാകുന്നു.
Scary visuals coming from Uthangarai, Krishnagiri district. Once in a lifetime historic rains of 500mm recorded. Super rare to see such numbers in interiors.
Why slow moving cyclones are always dangerous. #CycloneFengal #Tamilnadu #Floods #Krishnagiri pic.twitter.com/K8Jla22VUc
— Chennai Weatherman (@chennaisweather) December 2, 2024
ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് പുതുച്ചേരി, വില്ലുപുരം, തിരുവണ്ണാമലൈ, കൃഷ്ണഗിരി തുടങ്ങിയ ജില്ലകളിൽ കനത്ത മഴ പെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൃഷ്ണഗിരി ജില്ലയിൽ 503 മില്ലിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴയെ തുടർന്ന് ഉത്തംഗരൈ മേഖലയിൽ ജലനിരപ്പ് നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമായി. ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം ഒരു തടാകമുണ്ട്. അതിലെ ജലനിരപ്പുയർന്നു പുറം ബാൻഡ് തകരുകയും കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കത്തിൽ ബസ് സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചു പോവുകയുമായിരുന്നു. പത്തിലധികം ടൂറിസ്റ്റ് വാഹനങ്ങളും ഒരു കാറും ഒലിച്ചുപോകുന്ന വീഡിയോ ഇൻ്റർനെറ്റിൽ വൈറലാകുന്നുണ്ട് . കൃഷ്ണഗിരി ജില്ലയിൽ ഇന്ന് അതിശക്തമായ മഴയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
വെള്ളപ്പൊക്കത്തിൽ തകർന്ന കാറുകളും മാക്സി ക്യാബുകളും ഒലിച്ചുപോയ വാഹനങ്ങളും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.















