ഷിംല: ഹിമാചലിലെ സഞ്ജൗലി മസ്ജിദിൽ അനധികൃതമായി നിർമിച്ച മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ ജില്ലാകോടതി ഉത്തരവിട്ടു. അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ ഉത്തരവ് കോടതി ശരിവച്ചു. തീരുമാനം റദ്ദാക്കാനുള്ള മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു. നിയമവാഴ്ച എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അനധികൃത നിർമാണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തലസ്ഥാന നഗരത്തിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് മസ്ജിന്റെ സ്ഥാനം. അനുമതി ഇല്ലാതെയാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മസ്ജിദിന്റെ നിർമാണം പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നും അനധികൃത നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു ഹൈന്ദവ സംഘടനകളുടെ ആവശ്യപ്പെട്ടിരുന്നു
പള്ളി റോഹിംഗ്യൻ മുസ്ലീങ്ങളുടെ താവളമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ കെട്ടിടം വികസിപ്പിക്കാനെന്ന പേരിൽ അനുമതി വാങ്ങിയ ശേഷമാണ് തിരക്കുള്ള മാർക്കറ്റിനുള്ളിൽ നാല് നിലയിൽ മസ്ജിദ് കെട്ടി ഉയർത്തിയത്. കോൺഗ്രസ് സർക്കാർ പ്രദേശത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തകർക്കാനുള്ള നീക്കമാണ് നടത്തുന്ന പ്രദേശവാസികൾ ആരോപിച്ചിരുന്നു.















