"ലോകം കണ്ട് പഠിക്കേണ്ട മാതൃക"; മോദിയുടെ 'പ്രഗതി' സംരംഭത്തെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ലോകം കണ്ട് പഠിക്കേണ്ട മാതൃക”; മോദിയുടെ ‘പ്രഗതി’ സംരംഭത്തെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 09:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഇന്ത്യയുടെ പ്രഗതി പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല. പ്രഗതിയിലൂടെ ഇന്ത്യ ഡിജിറ്റൽ ഗവേണൻസിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഓക്‌സ്ഫഡ് സർവകലാശാലാ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരംഭങ്ങൾ സർക്കാരിന്റെ വിവിധ പദ്ധതികൾ വേഗത്തിലാക്കുന്നതിനും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രഗതി, പ്രോ-ആക്ടീവ് ഗവേണൻസ്, പ്രോജക്ടുകളുടെ സമയോചിതമായ നടപ്പാക്കൽ എന്നിവയുടെ ചുരുക്കപ്പേരാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഏകോപനത്തിന് ഇത് സഹായകമായി. ഭൂമി ഏറ്റെടുക്കൽ മുതൽ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം വരെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലെ ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ വേഗത കൊണ്ടുവരാൻ പ്രഗതിയിലൂടെ സാധിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്.

പ്രഗതിയിലൂടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയ്‌ക്കും ജിഡിപിയിൽ 2.5 മുതൽ 3.5 വരെ നേട്ടമുണ്ടാകുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെയും പഠനങ്ങൾ സൂചിപ്പിക്കുന്നു.

സാമൂഹിക പുരോഗതിയും പാരിസ്ഥിതിക സുസ്ഥിരതയും വളർത്താൻ പ്ലാറ്റ്ഫോം സഹായിച്ചിട്ടുണ്ട്. വികസനത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിൽ പോലും എത്തുന്നുവെന്ന് ഉറപ്പാക്കി. റോഡുകൾ, റെയിൽവേ, വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന അതിവേഗ പദ്ധതികളിലൂടെ, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിത നിലവാരം പ്രഗതി മെച്ചപ്പെടുത്തി. “ഡിജിറ്റൽ ടൂളുകൾ സ്വീകരിക്കുന്നതിലൂടെയും ഗവൺമെൻ്റിന്റെ എല്ലാ തലങ്ങളിലുമുള്ള സഹകരണം വളർത്തിയെടുക്കുന്നതിലൂടെയും, മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് അനുകരിക്കാൻ കഴിയുന്ന ഒരു പാത ഇന്ത്യ രൂപപ്പെടുത്തിയിരിക്കുന്നു” റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

@OxfordSBS and @GatesFoundation have launched a groundbreaking case study on India’s digital governance revolution. Prime Minister Modi led PRAGATI and transformed infrastructure development, accelerating 340+ projects worth $205B. #PRAGATIforProgress

👉 https://t.co/at9DFZcWEn pic.twitter.com/FNehatwnIg

— Saïd Business School (@OxfordSBS) December 2, 2024

Tags: Timely Implementationeconomic growthpm modiinfrastructure projectsProjectsUniversity of OxfordPRAGATIdigital governance
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies