ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യുനപക്ഷ പീഡനത്തിലും അക്രമ സംഭവങ്ങളിലും പ്രതികരിച്ചെന്നു വരുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഉരുണ്ട് കളി ദേശീയതലത്തിൽ വിമർശനം നേരിടുന്നു.
ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മമത അവിടെ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടൽ തേടാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി ഒരു അന്താരാഷ്‌ട്ര സമാധാന സേനയെ വിന്യസിക്കാൻ അവർ നിർദ്ദേശിച്ചു. ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും നടപടി സ്വീകരിക്കാൻ അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രസ്താവന നടത്തണമെന്ന് അവർ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മാതാ ബാനർജി ഈ ആവശ്യമുന്നയിച്ചത്.
“ആവശ്യമെങ്കിൽ ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരെ നമുക്ക് പുനരധിവസിപ്പിക്കാം. ആവശ്യമുണ്ടെങ്കിൽ ഞങ്ങളുടെ ‘ഒരു റൊട്ടി’ അവരുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. അവർക്ക് ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാകില്ല” മാതാ ബാനർജി സഭയിൽ പറഞ്ഞു.
പശ്ചിമ ബംഗാൾ സ്വദേശികളായ നിരവധി ഹിന്ദുക്കൾ ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തി, തങ്ങൾ അവിടെ പീഡിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തതായി ആരോപിച്ചിരുന്നു. എന്നാൽ തന്റെ അത്ര ചെറുതല്ലാത്ത പരാമർശത്തിൽ ഒരിടത്തും ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്നത് ഹിന്ദുക്കളാണെന്നു മമത പരാമർശിച്ചതേയില്ല.
ഈ വിഷയം ചൂണ്ടിക്കാട്ടി മമതയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി
ബംഗ്ലാദേശിൽ ഇന്ത്യക്കാർക്കെതിരായ പീഡനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ “ഹിന്ദുക്കൾ” എന്ന പദം ഒഴിവാക്കിയതിനെ അമിത് മാളവ്യ എക്‌സിൽ ചോദ്യം ചെയ്തു.
“’ആവശ്യമെങ്കിൽ, ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരെ ഞങ്ങൾക്ക് പുനരധിവസിപ്പിക്കാം. ഞങ്ങളുടെ ‘ഒരു റൊട്ടി’ അവരുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല എന്ന്മമത ബാനർജി പറയുന്നു, പക്ഷെ അവർ ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നില്ല. മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപെടുന്ന ബംഗാളി അഭയാർത്ഥികൾക്ക്, അവരിൽ ഭൂരിഭാഗമായ ഹിന്ദുക്കൾക്ക്, അന്തസ്സ് നൽകാൻ ഉദ്ദേശിച്ചുള്ള സിഎഎയോടുള്ള അവരുടെ എതിർപ്പാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് . ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരെയും ഇന്ത്യ പരിപാലിക്കും. അതിന് ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയെ ആവശ്യമില്ല”. മമതയുടെ മുതലക്കണ്ണീരിനെ തുറന്നു കാട്ടിക്കൊണ്ട് X-ലെ ഒരു പോസ്റ്റിൽ മാളവ്യ എഴുതി.















