ശരീരഭാരം കുറയ്‌ക്കാനായി പലവിധ ശ്രമങ്ങളാണ് നടത്തുന്നത്. വ്യായമത്തിനും ഡയറ്റിനുമൊപ്പം ചില ചായകളും അമിത വണ്ണവും കുടവയറുമൊക്കെ കുറയ്‌ക്കാനായി കുടിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ജീരകവും പെരുംജീരകവും. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നവയുടെ പട്ടികയിൽ കയറി കൂടിയ ഇവയിൽ മികച്ചത് ഏതാണെന്ന് അറിയാമോ?
അസിഡിറ്റി, എരിച്ചിൽ, ദനഹക്കേട് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്‌ക്കുന്നതിലും ജീരകത്തിന്റെ പങ്ക് ചെറുതല്ല. എട്ട് ആഴ്ച കൊണ്ട് ശരീരഭാരം നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നത്. മൂന്ന് മാസത്തേക്ക് ദിവസവും മൂന്ന് ഗ്രാം ജീരകപ്പൊടി തൈരിൽ ചേർത്ത് കഴിച്ചാൽ അരക്കെട്ടിലെയും ശരീരത്തിലെയും കൊഴുപ്പ് കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാത്രിയിൽ ജീരകം വെള്ളത്തിൽ കുതിർത്തി രാവിലെ ഈ വെള്ളം മഞ്ഞ നിറം ആകുന്നത് വരെ തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും. ഡൈയൂററ്റിക് ഗുണങ്ങളുള്ളതാണ് പെരുംജീരകം. ഇതിലടങ്ങിയിട്ടുള്ള നാരുകൾ വയർ നിറഞ്ഞതായി തേന്നിക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചെറുചൂടുവെള്ളത്തിൽ പെരുംജീരകം പൊടിച്ചതോ സത്തോ വെറും വയറ്റിൽ കഴിക്കാം. നെഞ്ചെരിച്ചിൽ, വയറിളക്കം, വയറിളക്കം, മലബന്ധം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്കും ഇത് നല്ലതാണ്.
ഏത് ജീരകമാണ് നല്ലത്?
നല്ല ജീരകം എന്നറിയപ്പെടുന്ന ജീരകമാണ് ശരീരഭാരം നിയന്ത്രിക്കാൻ നല്ലതെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയുന്ന തെർമോജനിക് ദഗുണങ്ങൾ, ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്ന തൈമോക്വിനോൺ എന്ന ഘടകവും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. സമയം കളയാതെ ജീരകം ഇട്ട് വെള്ളം കുടിച്ചോളൂ..















