പനി പിടിച്ചാലോ ജലദോഷം വന്നാലോ പിന്നെ തൊടിയിലേക്കോടി രണ്ട് പനികൂർക്ക പറിച്ചെടുത്ത് ആവി പിടിക്കാനുള്ള വെള്ളത്തിലിടും. ഇത്തിരി കളിക്കാനുള്ള വെള്ളത്തിലും.. പിന്നെ എല്ലാം സെറ്റ്! അതേ പനികൂർക്കയുടെ ഗുണത്തെ കുറിച്ച് ആമുഖത്തിന്റെ ആവശ്യമില്ല. പനി പിടിക്കുമ്പോൾ മാത്രമല്ല, മുടി കറുപ്പിക്കാനും ഇതേ പനി കൂർക്ക ബെസ്റ്റാണ്. യാതൊരുവിധ മായവും ചേർക്കാതെ മുടിക്ക് നിറം നൽകുന്ന പനികൂർക്ക മാജിക് ഇതാ…
കുറച്ച് പനികൂർക്കയില പറിച്ചെടുത്ത് ഇടികല്ലിലോ മിക്സിയിലോ അരച്ചെടുത്ത് നീരെടുക്കുക. ഇരുമ്പ് ചീനച്ചട്ടിയിൽ രണ്ട് സ്പൂൺ നെല്ലിക്കാ പൊടി ചേർക്കുക. അത് നന്നായി കറുത്ത് കഴിയുമ്പോൾ മെഹന്തി പൊടി ചേർത്തിളക്കുക.
പനികൂർക്ക നീരിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർക്കുക. തുടർന്ന് വെള്ളം ചേർത്ത നീര് കൂട്ടിലേക്ക് ഒഴിച്ചുകൊടുക്കുക. കുറച്ച് കുറച്ചായി ഒഴിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം. ഇതേ ചട്ടിയിൽ തന്നെ ഒരു ദിവസം വച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ്. കട്ടിയായി എന്ന് തോന്നിയാൽ പനികൂർക്ക നീര് അൽപം ഒഴിച്ചുകൊടുക്കാം.















