ഗുരുതരമായ അണുബാധ മൂലം ഇതിഹാസ സംഗീതജ്ഞന് കാഴ്ച നഷ്ടമായി. ബ്രിട്ടീഷ് ഗായകൻ എൽട്ടൺ ജോണിനാണ് കാഴ്ച ശക്തി നഷ്ടമായത്. ലണ്ടനിലെ വെസ്റ്റ് എൻഡിൽ നടന്ന “ദ ഡെവിൾ വെയേഴ്സ് പ്രാഡ” എന്ന സംഗീത പരിപാടിയുടെ ലോഞ്ചിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നിർഭാഗ്യവശാൽ എന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ജൂലൈയിലാണ് അണുബാധയുണ്ടായത്. നാലു മാസമാസമായി വലത് കണ്ണിൽ ഇരുട്ടാണ്.
ഇടത് കണ്ണിനും പല പ്രശ്നങ്ങളുമുണ്ട്. പറഞ്ഞു. സ്റ്റുഡിയോയിൽ പോയി റെക്കോർഡിംഗ്, കാണാൻ കഴിയില്ല, വരികൾ വായിക്കാനാവുന്നില്ല, എനിക്ക് ഒന്നും കാണാൻ കഴിയില്ല, എനിക്ക് ഒന്നും വായിക്കാൻ കഴിയില്ല, ” 77 കാരനായ ഗായകൻ സദസ്സിനോട് പറഞ്ഞു.
കാൽമുട്ട്, ഇടുപ്പ് മാറ്റിസ്ഥാപിക്കൽ, പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ശസ്ത്രക്രിയ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ സംഗീതജ്ഞൻ അനുഭവിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും പൊതുപരിപാടികളിൽ നിന്നും അദ്ദേഹത്തെ തടഞ്ഞില്ല.
ഗായകനും ഗാനരചയിതാവും പിയാനിസ്റ്റുമാണ് എൽട്ടൺ ജോൺ. ഗാനരചയിതാവ് ബെർണി ടൗപിനുമായുള്ള അദ്ദേഹത്തിന്റെ ഗാനരചനാ പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒന്നാണ്. യുകെ സിംഗിൾസ് ചാർട്ടിലും യുഎസ് ബിൽബോർഡ് ഹോട്ട് 100- ലും അൻപതിലധികം മികച്ച-40 ഹിറ്റുകൾ ജോണിന് ലഭിച്ചിട്ടു.















