ലക്നൗ: താജ്മഹലിന് ബോംബ് ഭീഷണി. ആഗ്ര ടൂറിസം വകുപ്പിന്റെ മെയിൽ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ താജ്ഗഞ്ച് പൊലീസെത്തി പരിശോധന നടത്തി വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുിടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ മാസങ്ങളിൽ വിമാനങ്ങൾക്കും ട്രെയിനുകൾക്കും നേരെ വ്യാജ ഭീഷണി വന്നിരുന്നു. സ്കൂളുകൾ, കോളേജുകൾ എന്നിവയ്‌ക്കും ഭീഷണികൾ ലഭിച്ചിരുന്നു. നവംബർ 13 വരെ ആഭ്യന്തര വിമാനക്കമ്പനികൾ ഏകദേശം 1000 ബോംബ് ഭീഷണികൾ വരെ ലഭിച്ചിരുന്നു.















