ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ- ഇ- തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന. ഗഗൻഗീറിലും ഗന്ദർബാലിലും നടത്തിയ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാ സേന ദച്ചിഗാം വനമേഖലയിൽ വച്ച് വകവരുത്തിയത്. രണ്ടിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.
ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ ഒളിത്താവളം കണ്ടെത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജുനൈദിനെ സൈന്യം വധിക്കുകയായിരുന്നു. ദച്ചിഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
#OPDachigam : In the ongoing operation, one #terrorist is killed and has been identified as Junaid Ahmed Bhat ( LeT, Category A). The said terrorist was involved in civilians killing at Gagangir, Ganderbal and several other terror attacks. (1/2) https://t.co/zWXLOAtVb5
— Kashmir Zone Police (@KashmirPolice) December 3, 2024
ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ തുടർച്ചയായി നടന്ന ഭീകരാക്രമണങ്ങൾ സൈന്യം ഗൗരവമായി കാണുന്നുണ്ട്. ശ്രീനഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണവും പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.