ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ്; വോട്ടെടുപ്പിലൂടെ തടഞ്ഞ് പാർലമെന്റ്; രാജ്യം അരക്ഷിതാവസ്ഥയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ്; വോട്ടെടുപ്പിലൂടെ തടഞ്ഞ് പാർലമെന്റ്; രാജ്യം അരക്ഷിതാവസ്ഥയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 10:34 pm IST
Facebook
Twitter
WhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാജ്യത്തോട് നടത്തിയ ടെലിവിഷൻ അഭിസംബോധനയിലായിരുന്നു പ്രഖ്യാപനം. ഉത്തരകൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷം രാജ്യത്ത് സായുധ കലാപത്തിനും ജനാധിപത്യം അട്ടിമറിക്കാനും ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

പാർലമെന്റിൽ മന്ത്രിമാരെ ഇംപീച്ച് ചെയ്യാനും ബജറ്റ് പാസാക്കുന്നത് തടയാനും പ്രതിപക്ഷം ശ്രമിക്കുന്നതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് പട്ടാള നിയമം പ്രഖ്യാപിക്കുന്നതെന്നാണ് വിശദീകരണം. രാജ്യവിരുദ്ധ ശക്തികളെ തുടച്ചുനീക്കേണ്ടതുണ്ടെന്നും യൂൺ സൂക് യോൾ പറഞ്ഞു.

എന്നാൽ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പാർലമെന്റിന് പുറത്ത് വൻ പ്രതിഷേധവും ആരംഭിച്ചു. പട്ടാള നിയമം വേണ്ടെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും കലാപം നേരിടാനുളള സേനയും രംഗത്തിറങ്ങി.

ഇതിനിടയിലായിരുന്നു പാർലമെന്റിൽ നിയമത്തിനെതിരെ വോട്ടെടുപ്പ് നടന്നത്. പാർലമെന്റിലെ 300 അംഗങ്ങളിൽ ഹാജരായ 190 അംഗങ്ങളും നിയമത്തെ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ അംഗങ്ങളോടും പാർലമെന്റിലെത്താൻ പ്രതിപക്ഷം ആഹ്വാനം നൽകിയിരുന്നു. ഇതിന് പിന്നാലെ പട്ടാള ടാങ്കുകൾ നിരത്തിൽ നിരക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത് ജനങ്ങളിൽ ആശങ്ക ഇരട്ടിയാക്കുകയും ചെയ്തു.

അടുത്ത വർഷത്തെ ബജറ്റ് ബില്ലിന്റെ പേരിൽ യൂൺ സൂക് ഇയോളിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ രൂക്ഷമായ പോര് നടന്നുവരുന്നതിനിടെയാണ് നീക്കം. അടുത്തിടെയായി രാഷ്‌ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് ദക്ഷിണ കൊറിയ കടന്നുപോകുന്നത്.

Tags: south koreaദക്ഷിണ കൊറിയഅടിയന്തര പട്ടാള നിയമംയൂൺ സൂക് യോൾസിയോൾ
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies