ഹൈദരാബാദ്: മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിവാഹത്തിനും ആഘോഷങ്ങൾക്കും നടി സാമന്ത റൂത്ത് പ്രഭു പങ്കെടുക്കുന്നുണ്ടോ? ഞെട്ടിപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ കാട്ടുത്തീ പോലെ പടർന്നു. എന്നാൽ സത്യാവസ്ഥ ഇതിനിടെ പുറത്തുവരികെയും ചെയ്തു. ശോഭിതയുടെ ഇളയ സഹോദരി സാമന്ത ധൂലിപാലയാണ് വിവാഹത്തിൽ പങ്കെടുക്കുന്ന സാമന്ത. എന്നാൽ നടി സാമന്തയുടെ ഫോട്ടോയും കാപ്ഷനും വച്ചാണ് പോസ്റ്റുകൾ പ്രചരിച്ചതാണ്. ഇതോടെയാണ് സംഭവം വൈറലായത്.
നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ ആഘോഷങ്ങൾ ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ ശോഭിതയും സഹോദരി സാമന്തയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ദിവസങ്ങൾ നീണ്ടു നിന്ന പരമ്പരാഗതമായ ചടങ്ങുകളും ആഘോഷവുമാണ് നടക്കുന്നത്.
നാളെയാണ് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് താര ദമ്പതികളുടെ വിവാഹം നടക്കുക. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയാണിത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതിരാകുന്നത്. എന്നാൽ ദാമ്പത്യം അധികനാൾ നീണ്ടില്ല. 2021-ൽ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷമാണ് നടി ശോഭിതയുമായി നാഗചൈതന്യ അടുക്കുന്നത്.
View this post on Instagram
“>