ന്യൂദൽഹി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ. ചൈനയിലെ ഉയിഗൂർ പ്രവിശ്യയിലെ മുസ്ളീം ജനവിഭാഗത്തെ വേട്ടയാടുന്നത് തുടരുന്നതിനിടെയാണ് ബംഗ്ളദേശിലെ മുസ്ളീം തീവ്രവാദികൾക്ക് ചൈന സ്വീകരണമൊരുക്കിയിരിക്കുന്നത്.
ഷെയ്ഖ് ഹസീനയുടെ പതനത്തെ തുടർന്ന് അധികാരത്തിൽ വന്ന ഇടക്കാല സർക്കാരിന്റെ മറവിൽ ബംഗ്ലാദേശിലെ മുസ്ളീം തീവ്രവാദികൾ നടത്തുന്ന ഹിന്ദു വേട്ടയിൽ നേതൃപരമായ പങ്കു വഹിക്കുന്നത് ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമിയാണ്.
ബെയ്ജിംഗിന്റെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിക പാർട്ടികളുടെ നേതാക്കൾ ഇപ്പോൾ ചൈനയിൽ പര്യടനം നടത്തുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര നേതാവ് നയീബ് ഇ അമീർ, മുൻ പാർലമെൻ്റ് അംഗം സയ്യിദ് അബ്ദുല്ല മുഹമ്മദ് താഹർ എന്നിവരുടെ നേതൃത്വത്തിലാണ് 14 അംഗ സംഘം ചൈനയിൽ പ്രവർത്തിക്കുന്നത് .
തീവ്രവാദ സംഘനടയ്‌ക്ക് ബെയ്ജിംഗിൽ ലഭിക്കുന്ന സ്വീകരണം അധികാര കേന്ദ്രങ്ങളുമായി ഇടപഴകാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) തന്ത്രത്തിന്റെ ഭാഗമാണെന്ന് പറയുന്നത്.
ജമാഅത്തെ ഇസ്‌ലാമി എന്ന തീവ്ര മുസ്ളീം സംഘടന ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടതാണ്. ഉയിഗൂറുകളോടുള്ള ചൈനയുടെ പെരുമാറ്റത്തെ ജമാഅത്ത ഇസ്ലാമി ഒരിക്കലും വിമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ് .
കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ധാക്കയിൽ ഇസ്ലാമിക പാർട്ടികൾക്ക് സ്വീകരണം നൽകിയിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം നയിച്ച പ്രമുഖ സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ ധാക്ക പോലീസ് അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെയായിരുന്നു ഈ നടപടി.
ഇസ്ലാമിക മത ഭ്രാന്തനായിരുന്ന അബുൽ അല്ല മൗദുദി സ്ഥാപിച്ച ജമാ അത്തെ ഇസ്ലാമി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ളീം മതവെറിയുടെ പ്രത്യക്ഷ രൂപമാണ്. ഇന്ത്യ, പാകിസ്ഥാൻ, കാശ്മീർ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വ്യത്യസ്ത യൂണിറ്റുകളായി ഈ സംഘടന പ്രവർത്തിക്കുന്നു. ഇവയ്‌ക്ക് പരസ്പര ബന്ധമുള്ളതായി ഇവർ പുറമേയ്‌ക്ക് സമ്മതിച്ചിട്ടില്ല. പാകിസ്താനിലും ബംഗ്ലാദേശിലും നടക്കുന്ന ഹിന്ദു വേട്ടയുടെ പിന്നിൽ അവിടങ്ങളിലെ ജമാ അത്തെ ഇസ്ലാമി ആണെന്നത് പരസ്യമായ രഹസ്യമാണ്.















