തിരുവനന്തപുരം: 2025 ജനുവരി 3,4 തീയതികളിൽ തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ വച്ച് നടത്തപ്പെടുന്ന അന്തർദേശീയ സെമിനാറിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ABRSM, RGCB, CSU, ICFAl എന്നിവചേർന്ന് UVASന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തുക.
കിഴക്കേക്കോട്ട പദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്തുള്ള രാജധാനി സമുച്ചയത്തിൽ ABRSM അഖില ഭാരത സഹ സംഘടനാ സെക്രട്ടറി ലക്ഷ്മൺ ജി ഉദ്ഘാടനം നിർവ്വഹിച്ചു.സംഘാടക സമിതി അംഗങ്ങൾ,സംഘടനാ ഭാരവാഹികൾ വിവിധ കോളേജുകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.